Photo | Instagram, https:||www.instagram.com|filmfare|
ബോളിവുഡ് താരം സാറ അലി ഖാന്റെ പുതിയ പ്രാങ്ക് വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. തന്റെ സഹായിയെ സ്വമ്മിങ്ങ് പൂളിൽ തള്ളിയിട്ടാണ് താരത്തിന്റെ പ്രാങ്ക്.
സ്വിമ്മിങ്ങ് പൂളിനരികെ ഫോട്ടോയ്ക്ക് പോസ് ചെയ്യാനെന്ന വ്യാജേന സഹായിയായ ജാരുവിനെ ചേർത്ത് പിടിച്ച താരം പെട്ടെന്ന് അവരെ പൂളിലേക്ക് തള്ളിയിടുകയായിരുന്നു. ഇവർ ഭയന്ന് കൈകാലിട്ടടിക്കുന്നതും സാറ കൂടെ ചാടി അവരെ ചേർത്ത് പിടിച്ച് പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം.
പറ്റിക്കാനായാണ് ചെയ്തതെങ്കിലും നടിക്കു നേരെ രൂക്ഷ വിമർശനങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. ഇത് ക്രൂരമായിപ്പോയെന്നും തമാശയല്ല രോഷമാണ് തോന്നുന്നതെന്നും ആളുകൾ പ്രതികരിക്കുന്നു.
ധനുഷും അക്ഷയ്കുമാറും ഒന്നിച്ച ആത്രംഗി രേ ആണ് സാറയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിക്കി കൗശൽ നായകനായെത്തുന്ന പേരിടാത്ത ചിത്രമാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ചിത്രം കഴിഞ്ഞ ദിവസമാണ് പാക്കപ്പ് ആയത്.
Content Highlights : Sara Ali Khan trolled for pushing her spot girl into pool prank video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..