ബോളിവുഡിലെ ഉദിച്ചുയരുന്ന താരമായി മാറിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്‍. സുശാന്ത് സിങ് രാജ്പുതിനൊപ്പം കേദാര്‍നാഥിലൂടെ അരങ്ങേറ്റം കുറിച്ച സാറയ്ക്ക് രണ്‍വീര്‍ സിംഗിനൊപ്പം വേഷമിട്ട സിംബയും ഏറെ ശ്രദ്ധ നേടിക്കൊടുത്തു. ഫിറ്റ്‌നസ് ഫ്രീക്ക് കൂടിയാണ് സാറ. താരത്തിന്റെ ജിമ്മില്‍ നിന്നുള്ള വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റും വൈറലായി മാറിയിരുന്നു. എന്നാല്‍ ഇന്ന് കാണുന്ന സൈസ് സീറോ ഫിഗറിലെത്തുന്നതിന് മുന്‍പൊരു സാറയുണ്ടായിരുന്നു. ആ ചിത്രം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ താരം. 

90 കിലോയ്ക്കടുത്ത് ശരീരഭാരമുണ്ടായിരുന്നപ്പോഴത്തെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. അമ്മ അമൃത സിങ്ങിനൊപ്പമുള്ള ചിത്രത്തിലുള്ളത് സാറയാണെന്ന് വിശ്വസിക്കുക പ്രയാസം. 

''ഈ പെണ്‍കുട്ടിയെ കാണാന്‍ സാറ അലിയെപ്പോലുണ്ട്''- നടനും സാറയുടെ സുഹൃത്തുമായ കാര്‍ത്തിക് പോസ്റ്റിന് താഴെ കുറിച്ചു.

Sara Ali Khan

സിനിമയിലെത്തുന്നതിന് മുന്‍പ് 100 കിലോയ്ക്കടുത്തായിരുന്നു സാറയുടെ ഭാരം. കഠിനമായ വ്യായാമത്തിലൂടെയും ഭക്ഷണനിയന്ത്രണത്തിലൂടെയുമാണ് സാറ ഭാരം കുറച്ചത്. 

തനിക്ക് പിസിഒഡി (പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം) ഉള്ളതിനാലാണ് വണ്ണം കൂടിക്കൊണ്ടിരുന്നത് എന്ന് സാറ മുന്‍പ് ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. 

വരുണ്‍ ധവാനൊപ്പം കൂലി നമ്പര്‍ വണ്‍, കാര്‍ത്തിക് ആര്യനൊപ്പം ലവ് ആജ് കല്‍ എന്നിവയാണ് സാറയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍

Content Highlights : Sara Ali Khan shares throwback pic taken before weight loss transformation Bollywood Actress