സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു


ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനടക്കമുള്ള കുടുംബാം​ഗങ്ങൾ പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെ​ഗറ്റീവാണെന്നും സാറ പറയുന്നു

-

മുംബെെ: ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു. സാറ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത്.

ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ താനടക്കമുള്ള കുടുംബാം​ഗങ്ങൾ പരിശോധനയ്ക്ക് വിധേയരായെന്നും എല്ലാവരുടെയും ഫലം നെ​ഗറ്റീവാണെന്നും സാറ പറയുന്നു. ഡ്രെെവറെ ക്വാറന്റീൻ സെന്ററിൽ പ്രവേശിപ്പിച്ചു. പരിശോധനയ്ക്കും മറ്റും വേണ്ട സഹായവും നിർദ്ദേശങ്ങളും നൽകിയ ബി.എം.സിയ്ക്ക് നന്ദി പറയുന്നതായും സാറ കുറിച്ചു.

ബോളിവുഡ് താരങ്ങളായി അമിതാഭ് ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ്, മകൾ, ആരാധ്യ ബച്ചൻ എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചൻ മുംബെെ നാനാവതി ആശുപത്രിയിൽ ചികിസ്തയിലാണ്. മറ്റുള്ളവർ വീട്ടിൽ ക്വാറന്റെനിൽ കഴിയുകയാണ്. അനുപം ഖേറിന്റെ മാതാവടക്കമുള്ള കുടുംബാം​ഗങ്ങൾക്കും കോവിഡ് സ്ഥിരീകരിച്ചു. നടന്റെ പരിശോധനാഫലം നെ​ഗറ്റീവാണ്.

Content Highlights: Sara Ali Khan's driver tests positive for Covid-19, actress and her family tested negative

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


satheesan

1 min

ജോ ജോസഫിനെതിരായ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തയാളെ പിടിച്ചാല്‍ വാദി പ്രതിയാകും - സതീശന്‍

May 27, 2022

Most Commented