അച്ഛന്റെ മകൾ തന്നെ; സാറയുടെ തനി സ്വരൂപം കണ്ട് സെൽഫിയെടുക്കാൻ വന്ന ആരാധിക ഞെട്ടി


തനിക്ക് അനാവശ്യമായ ശ്രദ്ധ വേണ്ടെന്നും താന്‍ ഇപ്പോൾ തന്നെ പ്രശസ്തയാണെന്നുമായിരുന്നു സാറയുടെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി.

ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് സെയ്ഫ് അലി ഖാന്‍ ആരാധകരുടെ പഴി കേട്ടത്. ഇപ്പോഴിത് മകള്‍ സാറയുടെ ഊഴമായിരുന്നു. സെൽഫിയെടുക്കാൻ വന്ന ഒരു ആരാധികയോടായിരുന്നു സാറയുടെ തട്ടിക്കയറൽ.

സാറ നായികയായി അരങ്ങേറ്റം കുറിക്കാനിരുന്ന കേദാര്‍നാഥ് എന്ന ചിത്രം നിര്‍മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്ന് നിന്നുപോയിരുന്നു. അരങ്ങേറ്റം വൈകുമെന്ന് കണ്ട് സാറ രണ്‍വീര്‍ സിങ്ങിന്റെ നായികയായി സിംബ എന്ന ചിത്രം കരാര്‍ ചെയ്യുകയും ചെയ്തു. എന്നാല്‍ ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ സാറയുടെ പെരുമാറ്റം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം സെല്‍ഫിയെടുക്കാന്‍ വന്ന ആരാധികയെ മടക്കിയയക്കുകയായിരുന്നു സാറ. തനിക്ക് അനാവശ്യമായ ശ്രദ്ധ വേണ്ടെന്നും താന്‍ ഇപ്പോൾ തന്നെ പ്രശസ്തയാണെന്നുമായിരുന്നു സാറയുടെ ധാര്‍ഷ്ട്യം നിറഞ്ഞ മറുപടി.

സാറയോട് സെല്‍ഫി ചോദിച്ചു ചെന്ന ആരാധിക തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ താരത്തിന്റെ അഹങ്കാരം നിറഞ്ഞ പ്രവൃത്തി പുറത്തറിയിച്ചത്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ലെന്നും അച്ഛന്റെ തന്നെയല്ലേ മകള്‍ ആ ധാര്‍ഷ്ട്യം കാണിക്കാതിരിക്കുമോ എന്നുമൊക്കെയാണ് ട്വീറ്റിന് താഴെ വന്നിരിക്കുന്ന മറുപടികള്‍.

sara ali khan refuses to take selfie with fans sara ali khan show tantrums sara saif ali khan, sara ali khan misbehaves with fans

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


kn balagopal

1 min

'സ്വാഭാവികമായി കുറഞ്ഞതല്ല, സംസ്ഥാനം കുറച്ചതുതന്നെയാണ്'; ഇന്ധനവിലയില്‍ കെ. എന്‍. ബാലഗോപാല്‍

May 22, 2022

More from this section
Most Commented