അച്ഛന്‍ സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുളള വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മ അമൃത സിങ്ങാണെന്ന് സാറ അലി ഖാന്‍. കോഫി വിത്ത് കരണ്‍ എന്ന ചാറ്റ് ഷോയിലാണ് സാറ മനസ് തുറന്നത്. അച്ഛന്‍ സെയ്ഫിനൊപ്പമാണ് സാറ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്. കരീനയുമായുള്ള ബന്ധത്തെക്കുറിച്ചും താരം വാചാലയായി.
"ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരിക്കണമെന്നാണ് കരീന പറഞ്ഞിട്ടുള്ളത്. കരീന എന്റെ രണ്ടാനമ്മയാണെന്ന് അച്ഛനും പറഞ്ഞു തന്നിട്ടുണ്ട്. പക്ഷേ അവരെ ഞാനെങ്ങാനും ചെറിയമ്മ എന്നു വിളിച്ചാല്‍ കരീന തകര്‍ന്നു പോകും. കരീനയ്ക്കത് ഇഷ്ടമല്ല.
ഒന്നിച്ച് ഉണ്ടായിരുന്നതിനേക്കാൾ സന്തുഷ്ടരാണ് ഇന്ന് എന്റെ അച്ഛനുംഅമ്മയും. സെയ്ഫ് സന്തുഷ്ടനാണ്, അമ്മ സന്തുഷ്ടയാണ്, കരീനയും സന്തുഷ്ടയാണ്, ഞങ്ങള്‍ എല്ലാവരും സന്തുഷ്ടരാണ്. അമ്മയാണ് അച്ഛന്റെയും കരീനയുടേയും വിവാഹത്തിനായി എന്നെ ഒരുക്കിയത്. അച്ഛന്റെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സമയത്ത് അദ്ദേഹത്തിന്റെ കൂടെ തന്നെ നില്‍ക്കണമെന്നാണ് അമ്മ പറഞ്ഞു തന്നത്." സാറ പറയുന്നു
കരീനയുമായുള്ള തന്റെ വിവാഹത്തില്‍ ഏറ്റവും ആഹ്‌ളാദിച്ചത് സാറയായിരുന്നുവെന്ന് സെയ്ഫും പറയുന്നു. വിവാഹത്തിന് മുമ്പ് താന്‍ അമൃതയ്ക്ക് കത്തയച്ചിരുന്നുവെന്നും അതും സാറയെ ഏറെ സന്തോഷിപ്പിച്ചുവെന്നും സെയ്ഫ് വെളിപ്പെടുത്തി.
Content Highlights : Sara Ali Khan on Saif Ali Khan and Kareena Kapoor Khan's wedding sara amritha singh saif kareena