
Photo: Twitter
താരപുത്രികള്‍ അരങ്ങുവാഴുന്ന ബോളിവുഡിലെ പുത്തന്‍ താരോദയാണ് സാറ അലി ഖാന്. സെയ്ഫ് അലി ഖാന്റെ മകളായ സാറ ഇതുവരെ രണ്ടുചിത്രങ്ങളിലേ അഭിനയിച്ചിട്ടൂവെങ്കിലും ബോളിവുഡില്‍ തന്റെതായ ഒരു സ്ഥാനം കണ്ടെത്താന്‍ നടിയ്ക്ക് കഴിഞ്ഞു. ഇതൊക്കെയുണ്ടെങ്കിലും സാറ ഇന്ന് ട്രോളന്മാരുടെ ഇരയാകുകയാണ്.
ലൗ ആജ് കല് എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ സാറയുടെ അഭിനയം കുറച്ചു ഓവറാണ് എന്നും പറഞ്ഞാണ് ട്രോളന്മാര് ആക്രമണം നടത്തുന്നത്. ചിത്രം പുറത്തിറങ്ങയിട്ടില്ലെങ്കിലും പ്രമോഷനുവേണ്ടി പുറത്തിറക്കിയ ചില രംഗങ്ങളിലെ അഭിനയമാണ് സാറയ്ക്ക് തിരിച്ചടിയായത്.
കാര്‍ത്തിക്ക് ആര്യനൊപ്പമാണ് സാറ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാറയുടെ പിതാവായ സെയ്ഫ് അലി ഖാനും ദീപിക പദുകോണും അഭിനയിച്ച 2009-ല്‍ പുറത്തിറങ്ങിയ ലവ് ആജ് കല് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. ഇംതിയാസ് അലിയാണ് സംവിധാനം നിര്‍വഹിക്കുന്നത്.
വരുണ്‍ ധവാനൊപ്പം കൂലി നമ്പര്‍ 1 , അക്ഷയ് കുമാര്‍ ധനുഷ് എന്നിവരഭിനയിക്കുന്ന അത്രങ്കി റേ എന്നീ ചിത്രങ്ങളിലാണ് സാറ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
വിമര്‍ശനത്തിനിടയാക്കിയ രംഗം
Content Highlights: Sara Ali Khan new film love aaj kal, Daughter of Saif Ali Khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..