ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളിലിടം നേടിയ താരമാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്. സെല്‍ഫി എടുക്കാന്‍ വന്ന ആരാധികയോട് തട്ടിക്കയറിയതും അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥില്‍ തുടര്‍ന്നഭിനയിക്കാന്‍ ഡേറ്റില്ലെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ സാറയ്ക്കെതിരേ ഹൈക്കോടതിയെ സമീപിച്ചതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ സാറയുടെ ക്ഷേത്ര ദര്‍ശനമാണ് വാര്‍ത്തയാകുന്നത്.
കഴിഞ്ഞ ദിവസമാണ് അമ്മ അമൃത സിങ്ങിനും സഹോദരന് ഇബ്രാഹിം അലി ഖാനുമൊപ്പം മുംബൈയിലെ മുക്തേശ്വര്‍ ശനി ക്ഷേത്രത്തില്‍ സാറ ദര്‍ശനം നടത്തിയത്.
ഇതാണ് ചിലരെ ചൊടിപ്പിച്ചത്. മുസ്ലിമായ, മുസ്ലിം പേര് കൂടെ കൊണ്ട് നടക്കുന്ന സാറ ക്ഷേത്രത്തില്‍ പ്രവേശിച്ചതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.
സാറയ്ക്ക് പിന്തുണയുമായും നിരവധി പേര് രംഗത്ത് വന്നിട്ടുണ്ട്. സാറയുടെ അച്ഛന് സെയ്ഫ് അലി ഖാന് മുസ്ലിം ആണെങ്കിലും അമ്മ അമൃത സിങ് സിഖ് ആണെന്ന കാര്യം മറക്കരുതെന്ന് ഇവര്‍ ഓര്‍മിപ്പിക്കുന്നു. അതിനെല്ലാം ഉപരി ഒരു ഇന്ത്യന്‍ പൗരനെന്ന നിലയ്ക്ക് മുസ്ലിം ആണെങ്കിലും ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഉള്ള എല്ലാ അവകാശവും സാറയ്ക്കുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഈ വിമര്‍ശനങ്ങളോടൊന്നും താരം ഇത് വരെ പ്രതികരണം അറിയിച്ചിട്ടില്ല.
sara ali khan gets trolled for visiting temple despite being a muslim sara ali khan in temple
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..