കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കുന്നതിനുമായി പ്രധാനമന്ത്രി നിര്‍ദേശിച്ച ജനതാ കര്‍ഫ്യൂവിന് പൂര്‍ണ പിന്തുണയാണ് രാജ്യത്തിന്റെ നാനാതുറയില്‍പെട്ട  ജനങ്ങളില്‍ നിന്നും ലഭിച്ചത് . സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഒത്തൊരുമിച്ച് ജനത കര്‍ഫ്യുവിന്റെ ഭാഗമായി.

പുറത്തിറങ്ങാതെ വീട്ടില്‍ ഇരിക്കുന്ന സമയം ഫലപ്രദമാക്കാനുള്ള ടിപ്‌സാണ് പല സെലിബ്രിറ്റികളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ  പങ്കുവച്ചത്. അത്തരത്തില്‍ ബോളിവുഡ് തരാം സാറ അലി ഖാന്‍ പങ്കുവച്ച ഫിറ്റ്‌നസ് വീഡിയോ ആണ് ഇപ്പോള്‍ വൈറലാവുന്നത്.  

ആരോഗ്യത്തോടെ ഇരിക്കൂ..സുരക്ഷിതരായിരിക്കൂ,വീട്ടിലിരിക്കൂ എന്ന ക്യാപ്ഷനോടെയാണ് വര്‍ക്കൗട്ട് വീഡിയോ താരം പങ്കുവച്ചത്. 

ബോളിവുഡിലെ ഫിറ്റ്‌നസ് ഫ്രീക്കുകളില്‍ ഒരാളാണ് സാറ.  ഇന്ന് കാണുന്ന സൈസ് സീറോ ഫിഗറിലെത്തുന്നതിന് മുന്‍പൊരു സാറയുണ്ടായിരുന്നു. ഏതാണ്ട് 100 കിലോയ്ക്ക് അടുത്ത് ശരീരഭാരമുണ്ടായിരുന്നു ബോളിവുഡില്‍ കാലെടുത്ത് വയ്ക്കുന്നതിന് മുന്‍പ് സാറയുടെ ശരീര ഭാരം. പിന്നീട് കഠിനമായ വര്‍ക്കൗട്ടുകളിലൂടെയും ഡയറ്റിലൂടെയുമാണ് സാറ ഇന്നത്തെ സൈസ് സീറോ ഫിഗറിലെത്തിയത്.

Content Highlights: Sara Ali Khan fitness Work out Video During Janatha Curfew Corona Outbreak Bollywood