മോഡിലിങ്ങും സിനിമയും ഉപേക്ഷിക്കുന്നുവെന്ന് പ്രഖ്യാപിച്ച് റിയാലിറ്റി ഷോ റോഡീസിലൂടെ ശ്രദ്ധനേടിയ ഷകീബ് ഖാന്‍. ഇത്രയും കാലം തന്റെ ജീവിതം ഇസ്ലാമിന്റെ നിയമങ്ങള്‍ക്ക് എതിരെയായിരുന്നുവെന്നും ദൈവത്തിലേക്ക്‌ തിരിച്ചുപോകുന്നുവെന്നും ഷകീബ് ഖാന്‍ കുറിക്കുന്നു. 

''ഒരുപാട് സിനിമകളും മോഡലിങ് അവസരങ്ങളും എനിക്ക് മുന്നിലുണ്ടായിരുന്നു. എന്നാല്‍ ഞാന്‍ അതെല്ലാം ഉപേക്ഷിക്കുകയാണ്. മോഡലിങ് മോഹവുമായി മുംബൈയില്‍ എത്തിയ ഞാന്‍ വളരെ പെട്ടന്ന് തന്നെ പ്രശസ്തനായി. ഒരുപാട് ആരാധകരുമുണ്ട്. എന്നാല്‍ മരണാനന്തര ജീവിതത്തിന് വേണ്ടി ഞാന്‍ ഒന്നും ചെയ്തില്ല. ഇനിയുള്ള ജീവിതം അതിന് വേണ്ടിയായിരിക്കും''- ഷകീബ് ഖാന്‍ വ്യക്തമാക്കി. 

Content Highlights; Saqib Khan of Roadies fame quits the glamour industry for Islam