രിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ യുവ നടി സനുഷ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയിരിക്കുന്നു. ഇത്തവണ സിനിമയിലൂടെയല്ല താരത്തിന്റെ വരവ്. സെയ്ഫ് ആന്‍ഡ് സ്‌ട്രോങ് ബിസിനസ് പ്രൈവറ്റ് ലിമിറ്റഡ്‌ ഒരുക്കിയ 'ദി ടാര്‍ജറ്റ്' എന്ന ഷോര്‍ട്ട് വീഡിയോയിലൂടെയാണ് താരം എത്തിയിരിക്കുന്നത്. സനുഷക്കൊപ്പം നടനും നിര്‍മ്മാതാവും സംവിധായകനുമായ ഡോ. പ്രവീണ്‍ റാണയാണ് ഹീറോയായി എത്തിയിക്കുന്നത്.

ഒട്ടേറെ വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമായി ഡോ. പ്രവീണ്‍ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് ബിസ്സ്‌നസ്സ് കണ്‍സള്‍ട്ടന്‍സിനായി  ഒരുക്കിയ വീഡിയോ ഇതിനോടകംതന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുകയാണ്.'ദി ടാര്‍ജറ്റ്' എന്ന ഷോര്‍ട് വിഡിയോയിലൂടെ നിങ്ങളുടെ ബിസിനസ്സ് ഡോ പ്രവീണ്‍ റാണയുടെ കോച്ചിങിലൂടെ ടാര്‍ജെറ്റില്‍ എത്തിക്കാന്‍ സഹായകരമാകും എന്നതാണ് ഉള്ളടക്കം. 

ഇന്ദ്രന്‍സ്, മണികണ്ഠന്‍ ആചാരി എന്നിവര്‍ക്കൊപ്പം റെവല്യൂഷനറി ഹീറോയായി ഡോ പ്രവീണ്‍ റാണ അഭിനയിക്കുന്ന 'അനാന്‍' എന്ന സിനിമയുടെ ഒരു ഗാനവും ടീസറും ഇതിനു മുന്നേ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. 'അനാന്‍ ' എന്ന സിനിമയില്‍ സമൂഹ നന്മയ്ക്കുവേണ്ടി ജനകീയ പോരാട്ടത്തിന് ഇറങ്ങുന്ന അനാന്‍ എന്ന ചെറുപ്പക്കാരന്‍ റോള്‍ അഭിനയിക്കുന്ന ഡോ പ്രവീണ്‍ റാണ അന്നുമുതല്‍ ഇന്നുവരെ 'ഞങ്ങള്‍ സമം നിങ്ങള്‍' എന്ന ആശയത്തിന്റെ സമരനായകന്‍ ആണ്.

ഷിബു അന്തിക്കാടിന്റെ സംവിധാനത്തില്‍ എത്തിയ വീഡിയോയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ ദീപു അന്തിക്കാട് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-  ഷാബു അന്തിക്കാട്. ഛായാഗ്രഹണം -പ്രകാശ് വേലായുധന്‍. സംഗീതം- മണികണ്ഠന്‍.