തലശ്ശേരി: ജന്മനാട്ടില്‍ ചലച്ചിത്രോത്സവമെത്തുമ്പോള്‍ തന്നെ ക്ഷണിച്ചില്ലെന്ന് ദേശീയ പുരസ്‌കാര ജേതാവായ കലാസംവിധായകന്‍ സന്തോഷ് രാമന്‍.
'എന്തിനാണ് അവഗണിച്ചതെന്നറിയില്ല. വ്യക്തിപരമായി ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് തലശ്ശേരിക്കാരായ സംഘാടകരില്‍ പലരും. അവര്‍ക്ക് ഇക്കാര്യത്തില്‍ ബോധം ഉണ്ടാകേണ്ടതായിരുന്നു. കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ' ഗ്രാമവൃക്ഷത്തിലെ കുയില്‍' എന്ന ചിത്രം മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചതിനാല്‍ കുമാരേട്ടന്‍ പങ്കെടുക്കാന്‍ വിളിച്ചിട്ടുണ്ട്. മേളയുമായി ബന്ധപ്പെട്ട യോഗത്തില്‍ തന്നെ ക്ഷണിക്കുന്നതിനെക്കുറിച്ച് ഒരാള്‍ സൂചിപ്പിച്ചിരുന്നതായി അറിയാം.'
കലാപ്രവര്‍ത്തനം തുടങ്ങിയ തലശ്ശേരിയില്‍ മേളയെത്തുന്നതില്‍ സന്തോഷമുണ്ട്. തിയേറ്ററുകള്‍ പൂട്ടിപ്പോകുന്ന സാഹചര്യത്തില്‍ ആസ്വാദകരില്‍ ഇത്തരം മേളകള്‍ ഉണര്‍വുണ്ടാക്കുമെന്നും സന്തോഷ് പറഞ്ഞു. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമായി ഇപ്പോള്‍ കൊച്ചിയിലാണ് സന്തോഷ്. 2017-ല്‍ ' ടേക്ക് ഓഫ്' എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചത്.
Content Highlights: Santhosh Raman says he was not invited to IFFK Thalassery edition National award winning art director