മ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് ശേഷം സന്തോഷ് പണ്ഡിറ്റ് ഒരു ബഹുഭാഷാ ചിത്രത്തിന്റെ ഭാഗമാകുന്നു. ഷിജില്‍ ലാല്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളില്‍ പുറത്തിറങ്ങും.

തെന്നിന്ത്യന്‍ താരങ്ങളായ സോണിയ അഗര്‍വാള്‍, ലീന കപൂര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സാഗരം ഫിലിം പ്രൊഡക്ഷനാണ് ചിത്രം നിര്‍മിക്കുന്നത്. ഗോവ, വര്‍ക്കല, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.