-
കൊല്ലം പള്ളിമണ്‍ ഇളവൂരില്‍ വീടിനകത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ ദേവനന്ദയെന്ന ആറു വയസ്സുകാരിയുടെ മരണം കേരളത്തെ ഒന്നാകെ ഉലച്ച സംഭവമായിരുന്നു.
ഇതിന്റെ പശ്ചാത്തലത്തില്‍ നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. വീട്ടുജോലിയുടെ തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തണമെന്നും മക്കളെ അശ്രദ്ധമായി വിടരുതെന്നും സന്തോഷ് കുറിപ്പില്‍ പറയുന്നു. തനിക്ക് നേരിടേണ്ടി വന്ന ഒരു അനുഭവം വ്യക്തമാക്കികൊണ്ടാണ് സന്തോഷിന്റെ കുറിപ്പ്
സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്
പണ്ഡിറ്റിന്റെ സാമൂഹ്യ നിരീക്ഷണം..
കേരളത്തില്‍ കുട്ടികളെ കാണാതാവുന്ന പരാതികള്‍ ഈയ്യിടെയായ് വര്‍ദ്ധിച്ചു വരികയാണല്ലോ.. വര്‍ഷത്തില്‍ 3800 ഓളം കുട്ടികളെയാണ് കാണാതാവുന്നത്. (നഷ്ടപ്പെടുന്ന കുട്ടികളെല്ലാം എവിടെ പോകുന്നോ ആവോ ?)
മുമ്പൊരു ട്രെയിന്‍ യാത്രക്കിടയില്‍ എന്റെ അനുഭവം പറയാംട്ടോ. ഒരു അച്ഛനും 2 വയസ്സുകാരനും ഒരു ലോങ്ങ് യാത്ര ചെയ്യുകയായിരുന്നു. ഈ മകന്റെ കാര്യത്തില്‍ തീരെ ശ്രദ്ധ അയാള്‍ വെച്ചിരുന്നില്ല. ആ കുഞ്ഞ് കുട്ടി കയറിയത് മുതല്‍ മൊത്തം ഓടി നടക്കുകയായിരുന്നു. രാത്രി കഴിഞ്ഞ് പകല്‍ സമയം ആയപ്പോള്‍ ആ കുട്ടിയെ സീറ്റിലിരുത്തി ആ അച്ഛന് ബാത്ത് റൂമില്‍ കുളിക്കാനായ് പോയ് ട്ടോ.. (ആരേയും ഏല്പിച്ചില്ല)
2 മിനിറ്റ് നോക്കി ക്ഷമ നശിച്ച കുട്ടി പെട്ടെന്ന് അച്ഛനെ തിരഞ്ഞ് ഓടി പോയ്. ബാത്ത് റൂമിനുള്ളിലായ അച്ഛനെ കാണാനാവാത്തതില് മനം നൊന്ത് ഓടുന്ന ട്രെയിന്റെ ഡോറിനടുത്ത് പോയ് ഉറക്കെ കരഞ്ഞു. ഭാഗ്യത്തിന് ഈ സീന്‍ കണ്ടുനിന്ന ഞങ്ങള്‍ ഓടിപ്പോയ് ആ കരയുന്ന കുട്ടിയെ അനുനയിപ്പിച്ചു.
പല്ലു തേപ്പും കുളിയും എല്ലാം കഴിഞ്ഞ് 15 മിനിറ്റിന് ശേഷമാണ് ആ കുട്ടിയുടെ അച്ഛന് എത്തിയത്. അത് വരെ ഞങ്ങള്‍ ആ കുട്ടിയെ ആശ്വസിപ്പിച്ചു. അതേസമയം ആ 15 മിനിറ്റിനിടയില് ആ ട്രെയിന്‍ ഒരു സ്റ്റോപ്പില്‍ നിറുത്തിയിരുന്നു. അച്ഛനെ കാണാത്ത വിഷമത്തില്‍ ആ കുട്ടി സ്റ്റോപ്പില്‍ സ്വന്തം നിലയില്‍ ഇറങ്ങിയിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ.
(ആ മനുഷ്യന് അങ്ങനെ പൊകുമ്പോള് യാത്രക്കാരായ ആരെയെങ്കിലും ആ കുഞ്ഞു കുട്ടിയെ ഒന്നു ഏല്പിച്ചില്ല. പലരും എത്ര അശ്രദ്ധമായാണ് മക്കളെ നോക്കുന്നത്)
അതുപോലെ ട്രെയിനിലും ബസ്സിലും അടക്കം ഭിക്ഷക്കായ് വരുന്നവര്‍ക്ക് ദയവു ചെയ്ത് ആരും പണം കൊടുക്കരുത്. ഭക്ഷണം മാത്രം നല്‍കുക . നമ്മളുടെ സെന്റിമെന്റ്സിനെ ചൂഷണം ചെയ്ത് പല കുട്ടികളേയും തട്ടിക്കൊണ്ടുവന്ന് അംഗവൈകല്യം വരുത്തിയാണ് നമ്മുടെ മുമ്പില്‍ ഭിക്ഷക്ക് വരുന്നത്. Be careful..
മാതാപിതാക്കള്‍ കുഞ്ഞു കുട്ടികളെ കുറേ കൂടി ശ്രദ്ധയോടെ നോക്കുക.എവിടെയും പോവില്ല , ചുറ്റുവട്ടത്ത് തന്നെയുണ്ടാവും എന്ന വിശ്വാസത്തില്‍ നമ്മുടെ മക്കളെ അശ്രദ്ധമായി തുറന്നുവിടരുത്,
വീട്ടുജോലി തിരക്കുകള്‍ക്കിടയില്‍ പലപ്പോഴും നമ്മുടെ കുട്ടി വിളിപ്പുറത്തുണ്ടോ എന്ന് അമ്മമാര്‍ ഉറപ്പുവരുത്തുക... അന്യ സംസ്ഥാനത്തുകാരും, ബംഗ്ലാദേശ് ടീമും കൊണ്ട് ഇപ്പോള്‍ കേരളം നിറഞ്ഞിരിക്കുന്നു. ഇവരില്‍ ചിലരെങ്കിലും ക്രിമിനല്‍ പാശ്ചാത്തലം ഉള്ളവരാകാം. അവരെ നാം ശ്രദ്ധിക്കണം.
ദേവനന്ദ മോള്‍ക്ക് ആദരാഞ്ജലികള്‍
By Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല)
Content Highlights : Santhosh Pandit On Child Missing Cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..