കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ചു, 93-കാരിക്ക് സഹായവുമായി സന്തോഷ് പണ്ഡിറ്റ്


1 min read
Read later
Print
Share

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവയാനിയമ്മയുടെ കയ്യില്‍ നിന്ന് 50 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞത്.

സന്തോഷ് പണ്ഡിറ്റും ദേവയാനിയമ്മയും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

കോട്ടയം: കള്ളനോട്ട് നല്‍കി യുവാവ് പറ്റിച്ച 93 വയസുകാരിക്ക് സഹായവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. ലോട്ടറി വില്‍പനക്കാരിയായ കോട്ടയം മുണ്ടക്കയം സ്വദേശി ദേവയാനിയമ്മക്കാണ് സന്തോഷ് പണ്ഡിറ്റ് കൈത്താങ്ങായത്. ദേവയാനിയമ്മയെ നേരിട്ടുകണ്ടെന്നും ചില കുഞ്ഞുസഹായങ്ങള്‍ ചെയ്യാന്‍ സാധിച്ചെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

93 വയസായ, ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരമ്മ എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ സന്തോഷ് പണ്ഡിറ്റ് തന്നെയാണ് ദേവയാനിയമ്മയെ സന്ദര്‍ശിച്ച വിവരം അറിയിച്ചത്. ദേവയാനിയമ്മയുടെ നഷ്ടപ്പെട്ട ലോട്ടറി ടിക്കറ്റുകള്‍ക്ക് പകരമായി പുതിയ ലോട്ടറി ടിക്കറ്റുകളാണ് സന്തോഷ് പണ്ഡിറ്റ് നല്‍കിയത്. ഇത് വാങ്ങി അമ്മയെ സഹായിക്കാന്‍ ഒപ്പമുണ്ടായിരുന്നവരോട് ആവശ്യപ്പെടുന്നുമുണ്ട് അദ്ദേഹം.

'ഞാന്‍ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ മുണ്ടക്കയം സന്ദര്‍ശിച്ചു. അവിടെ 93 വയസ്സായ ലോട്ടറി വില്‍പന നടത്തി ജീവിക്കുന്ന ഒരു അമ്മയെ നേരില്‍ പോയി കണ്ടു. അവരെ കള്ള നോട്ട് നല്‍കി ചിലര്‍ വഞ്ചിച്ച വാര്‍ത്ത അറിഞ്ഞാണ് പോയത്. കാര്യങ്ങള്‍ നേരില്‍ മനസ്സിലാക്കുവാനും, ചില കുഞ്ഞു സഹായങ്ങള്‍ ചെയ്യുവാനും സാധിച്ചു' എന്നാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചത്. കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അധികൃതര്‍ക്കൊപ്പമായിരുന്നു സന്തോഷ് പണ്ഡിറ്റ് മുണ്ടക്കയത്തെത്തിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദേവയാനിയമ്മയുടെ കയ്യില്‍ നിന്ന് 50 ലോട്ടറി ടിക്കറ്റുകള്‍ വാങ്ങി 2000 രൂപയുടെ കള്ളനോട്ട് നല്‍കി യുവാവ് കടന്നുകളഞ്ഞത്. കള്ളനോട്ടാണെന്ന് ആദ്യം മനസിലായിരുന്നില്ല. പണം ബസില്‍ കൊടുത്തപ്പോള്‍ ഡ്രൈവറാണ് ഇത് കള്ളനോട്ടാണെന്ന് പറഞ്ഞുതന്നതെന്നും വീഡിയോയില്‍ അവര്‍ പറയുന്നുണ്ട്. തനിക്ക് സഹായമെത്തിച്ച സന്തോഷ് പണ്ഡിറ്റിനെ ദേവയാനിയമ്മ ആലിംഗനം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

Content Highlights: santhosh pandit helping 93 years old lottery seller mundakkayam, santhosh pandit charity

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
'Scoop' series: HC refuses to ban we series Netflix chhota rajan plea

1 min

'സ്‌കൂപ്പി'ന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് ഛോട്ടാരാജന്‍; ഹര്‍ജി നിരസിച്ച് കോടതി

Jun 3, 2023


leonardo dicaprio neelam gill are dating rumor  Hollywood news

1 min

ലിയനാര്‍ഡോ ഡികാപ്രിയോയും ഇന്ത്യന്‍ വംശജയും പ്രണയത്തില്‍

Jun 3, 2023


Rajasenan

ബിജെപിയിൽ ചേർന്നതോടെ സുഹൃത്തുക്കൾ അകന്നു, കാണുമ്പോൾ ചിരിച്ചവർ തിരിഞ്ഞുനടന്നു -രാജസേനൻ

Jun 3, 2023

Most Commented