സന്തോഷ് നാരായണൻ| Photo: facebook.com|santhosh.naraynan
പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിലേക്ക്. ടോവിനോ തോമസ് നായകനാവുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് സന്തോഷ് മലയാളത്തിലുമെത്തുന്നത്.
കാലാ, കബാലി, ജിഗർതണ്ടാ, പിസ, വട ചെന്നൈ, പരിയേറും പെരുമാൾ, സൂതു കാവും, ഭൈരവാ തുടങ്ങിയ ചിത്രങ്ങളുടെ സംഗീത സംവിധായകനാണ് സന്തോഷ്.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് ആണ് ചിത്രത്തിന്റെ സംവിധായകൻ. രചന ജിനു എബ്രഹാം. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരനും എഡിറ്റിങ് സൈജു ശ്രീധറും നിർവഹിക്കുന്നു.
ചിത്രത്തിന്റെ ടൈറ്റിൽ ഉൾപ്പെടെയുള്ള ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
Content Highlights: Santhosh Narayanan Tamil Music Director in Tovino Thomas Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..