ഉണ്ണി മുകുന്ദൻ, സന്തോഷ് കീഴാറ്റൂർ
സമൂഹമാധ്യമങ്ങളില്‍ നടന്‍ ഉണ്ണി മുകുന്ദനുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് മനസ്സു തുറന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. 2021ല്‍ ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്റ് വലിയ ചര്‍ച്ചയായിരുന്നു. 'ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?' എന്നായിരുന്നു സന്തോഷിന്റെ കമന്റ്. അതിന്റെ പേരില്‍ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നുവെന്ന് സന്തോഷ് കീഴാറ്റൂര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകള്‍
ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചവരാണ്. മല്ലു സിംഗ് പോലുള്ള സിനിമകള്‍ ഭയങ്കരമായി ഇഷ്ടപ്പെട്ട വ്യക്തിയാണ് ഞാന്‍. വിക്രമാദിത്യന്‍ സിനിമയില്‍ മികച്ച വേഷമാണ് ചെയ്തത്. സ്‌റ്റൈല്‍ എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അന്ന് ഞാന്‍ ബുദ്ധിമോശത്തില്‍ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. അതില്‍ വധ ഭീഷണി അടക്കം നേരിടേണ്ടി വന്നു. കൊന്ന് കളയും എന്നുവരെ ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്റെ രാഷ്ട്രീയം കൃത്യമായി ഉയര്‍ത്തിപ്പിടിച്ചത് കൊണ്ടാണ് അതെന്ന് എനിക്കറിയാം.
വിഷമം എന്താണെന്ന് വച്ചാല്‍, ഞാന്‍ തെറ്റ് സമ്മതിച്ചിട്ട് പോലും അത് വ്യക്തിപരമായി എടുത്തു. അദ്ദേഹം അതിന് താഴെ വന്നു ഒരു കമന്റ് ചെയ്താല്‍ മതിയായിരുന്നു. പിന്നീട് പലപ്പോഴും അഭിമുഖങ്ങളില്‍ എന്നെ അറിയാത്ത പോലെയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. പക്ഷേ നമ്മളൊക്കെ മനുഷ്യരല്ലേ. അടുത്ത കാലത്ത് അദ്ദേഹം തെറി വിളിക്കുന്ന വീഡിയോ കണ്ടപ്പോള്‍ വിഷമം തോന്നി. കാരണം എന്തിനാണ് അങ്ങനെ ഒക്കെ ചെയ്യുന്നത് തോന്നി. പരസ്പരം തിരിച്ചറിയണം. ആ ഒരു വിഷമം എനിക്ക് ഉണ്ടായിരുന്നു.
അന്ന് സന്തോഷ് ഇട്ട കമന്റിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു, ചേട്ടാ നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ', എന്നായിരുന്നു ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. രണ്ടുപേരെയും അനകൂലിച്ചും വിമര്‍ശിച്ചും ഒട്ടേറെ പേര്‍ രംഗത്ത് വന്നു. സന്തോഷ് കീഴാറ്റൂരിന് സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നു. ഒടുവില്‍ സന്തോഷ് കീഴാറ്റൂര്‍ തന്റെ കമന്റ് ഡിലീറ്റ് ചെയ്തു. ഉണ്ണി മുകുന്ദന് വിഷമമുണ്ടാക്കിയോ എന്ന് സംശയിച്ചാണ് കമന്റ് ഡിലീറ്റ് ചെയ്തതെന്നും പേടിച്ച് ഓടിപ്പോയതല്ലെന്നും സന്തോഷ് അന്ന് വ്യക്തമാക്കിയിരുന്നു.
Content Highlights: santhosh keezhattoor about unni mukundan issue, he said he got life threatening messages
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..