ഭിനേതാക്കളായ ശാന്തി ബാലചന്ദ്രനും അരുണ്‍ കുര്യനും വിവാഹിതരാകുന്നു, കല്യാണം ഫെബ്രുവരി 21 ന്! ഇരുവരുടെ സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ച് ആശംസകള്‍ നേര്‍ന്ന് വിനയ് ഫോര്‍ട്ട് എത്തിയതോടെ സംഭവം വലിയ തരംഗമായി. അരുണ്‍ കുര്യനും ചിത്രം പങ്കുവച്ചിരുന്നു.

താരങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് ഒട്ടനവധിപേര്‍ രംഗത്തെത്തിയതോടെ ചിലര്‍ക്കിടയില്‍ സംശയം പൊട്ടിമുളച്ചു. ഇനിയിത്‌ സിനിമയുടെ പ്രമോഷനാണോ?. 

അതെ സംഭവം സിനിമയുടെ പ്രമോഷന്‍ തന്നെ. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമയുടെ പാക്കപ്പ് കഴിഞ്ഞതിന്റെ സന്തോഷമാണ് താരങ്ങള്‍ സേവ് ദ ഡേറ്റിലൂടെ പങ്കുവച്ചത്. ഫെബ്രുവരി 21 നാണ് ചിത്രം പുറത്തിറങ്ങുന്നത്. 

വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ നായകന്‍. ശാന്തി ബാലകൃഷ്ണന്‍, അരുണ്‍ കുര്യന്‍, ശ്രന്ദ, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights: Santhi Balachandran Arun Kurien paapam cheyyathavar kalleriyatte movie promotion