
ടീസറിൽ നിന്ന്
യുവതാരങ്ങൾ ഒന്നിക്കുന്ന സാന്റാക്രൂസിന്റെ ടീസർ പുറത്തിറങ്ങി. നൂറിൻ ഷെരീഫ്, രാഹുൽ മാധവ്, അനീഷ് റഹ്മാൻ എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്നചിത്രം ജോൺസൺ ജോൺ ഫെർണാണ്ടസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചനയും സംവിധായകന്റേതാണ്.
ചിറ്റേത്ത് ഫിലിം ഹൗസിന്റെ ബാനറിൽ രാജു ഗോപി ചിറ്റേത്ത് ആണ് നിർമാണം. ഫോർട്ട് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സാന്റാക്രൂസ്' എന്ന നൃത്ത സംഘത്തിന്റെ കഥയാണ് സിനിമ പറയുന്നത്.
ഇന്ദ്രൻസ്, അജു വർഗീസ്, കിരൺ കുമാർ, മേജർ രവി, സോഹൻ സീനുലാൽ, അരുൺ കലാഭവൻ, അഫ്സൽ അചൽ എന്നിവർ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ നൃത്തസംവിധാനം കൈകാര്യം ചെയ്തിരിക്കുന്നത് ശ്രീ സെൽവി, ശ്രീജിത്ത് കെ പി, അയ്യപ്പദാസ് വി പി, അനീഷ് റഹ്മാൻ എന്നിവർ ചേർന്നാണ്. എസ് സെൽവകുമാർ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന സാന്റാക്രൂസിന്റെ എഡിറ്റിംഗ് കണ്ണൻ മോഹൻ, മേക്കപ്പ് ചെയ്യുന്നത് റോണക്സ് സേവ്യർ. നയന ശ്രീകാന്ത് വസ്ത്രാലങ്കാരവും ആക്ഷൻ കൊറിയോഗ്രഫി മാഫിയ ശശിയുമാണ്. സാന്റാക്രൂസിന്റെ കലാസംവിധാനം അരുൺ വെഞ്ഞാറമൂടും പ്രൊഡക്ഷൻ കൺട്രോളർ ശ്രീകുമാർ ചെന്നിത്തലയുമാണ്. ചിത്രം റിലീസിന് ഒരുങ്ങുകയാണ്. മാർക്കറ്റിങ് ആൻഡ് കമ്മ്യൂണിക്കേഷൻ: സംഗീത ജനചന്ദ്രൻ പി.ആർ.ഓ : പ്രതീഷ് ശേഖർ
Content Highlights : Santacruz Teaser Johnson John Fernandez Noorin Shereef Aniish Rrehhman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..