സഞ്ജു സാംസണും രജിനികാന്തും | ഫോട്ടോ: twitter.com/IamSanjuSamson
സാധാരണക്കാര്‍ മാത്രമല്ല പല മേഖലകളില്‍ നിന്നുള്ള പ്രമുഖരുമുണ്ട് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്റെ ആരാധകരുടെ കൂട്ടത്തില്‍. അവരില്‍ ഒരാളാണ് ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. രജനിയെ വീട്ടിലെത്തി കണ്ടതിന്റെ സന്തോഷത്തിലാണ് സഞ്ജു ഇപ്പോള്‍.
ട്വിറ്ററിലൂടെ സഞ്ജുവാണ് തന്റെ ഏറെക്കാലത്തെ ആഗ്രഹം പൂവണിഞ്ഞ വിവരം അറിയിച്ചത്. രജനികാന്തിനൊപ്പമുള്ള ചിത്രവും കുറിപ്പും അദ്ദേഹം ട്വീറ്റ് ചെ്തു. ചെറുപ്പംമുതലേ രജനിയോടുള്ള ആരാധന മനസില്‍ കൊണ്ടുനടക്കുന്നുവെന്ന് സഞ്ജു എഴുതി. രജനിയോടുള്ള ആരാധന അച്ഛനമ്മമാരോടുപോലും പറഞ്ഞിരുന്നതായും ട്വീറ്റില്‍ കാണാം.
'എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം ഞാന്‍ രജനി സാറിനെ വീട്ടില്‍ച്ചെന്ന് കാണുമെന്ന്. തലൈവര്‍ എന്നെ ക്ഷണിച്ചപ്പോള്‍ 21 വര്‍ഷങ്ങള്‍ക്കുശേഷം ആ ദിവസം വന്നു', സഞ്ജു കുറിച്ചു.
നിലവില്‍ നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് രജനികാന്ത്. മോഹന്‍ലാല്‍, ശിവരാജ്കുമാര്‍, തമന്ന തുടങ്ങിയവരാണ് മറ്റുതാരങ്ങള്‍. ജയ് ഭീം സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന ചിത്രവും അദ്ദേഹം നായകനായി വരുന്നുണ്ട്. മകള്‍ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാല്‍ സലാം എന്ന ചിത്രത്തില്‍ കാമിയോ വേഷത്തിലും രജനിയുണ്ട്. വിഷ്ണു വിശാലും വിക്രാന്തുമാണ് ഈ ചിത്രത്തിലെ നായകന്മാര്‍.
Content Highlights: sanju samson meets rajinikanth in his house, sanju samson new tweet goes viral
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..