ബോളിവുഡ് നടൻ സഞ്ജയ് ദത്തിന് കാൻസർ സ്ഥിരീകരിച്ച വിവരം ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അർബുദ ബാധയെന്നും രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നുമാണ് ചികിത്സയ്ക്കായി ദത്തും കുടുംബവും ഉടനെ യു.എസിലേക്ക് തിരിക്കുമെന്നും വാർത്തകൾ വന്നു.
അതിന് പിന്നാലെ ചികിത്സയ്ക്കായി താൻ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും . വിഷമിക്കുകയോ തന്റെ അസുഖത്തെക്കുറിച്ച് അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സഞ്ജയ് ദത്തും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ സഞ്ജുവിന്റെ അസുഖവുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് അഭ്യർഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത്.
സഞ്ജയ് ഒരു പോരാളിയാണെന്നും ഈ പരീക്ഷണത്തെയും അതിജീവിക്കും എന്നും മാന്യത പത്രക്കുറിപ്പിൽ പറഞ്ഞു.
“സഞ്ജുവിന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി ആശംസകൾ അറിയിച്ച എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. ഈ ഘട്ടത്തെ മറികടക്കാൻ ഞങ്ങൾക്ക് ഏറെ ശക്തിയും പ്രാർത്ഥനയും ആവശ്യമാണ്. പോയവർഷങ്ങളിലും ഞങ്ങളുടെ കുടുംബം ഒരുപാട് പ്രതിസന്ധികളിലൂടെ കടന്ന് പോയിട്ടുണ്ട്. , ഇതും കടന്നുപോകും എനിക്ക് ആത്മവിശ്വാസമുണ്ട്. എങ്കിലും, ഊഹാപോഹങ്ങളിലും മറ്റും വീണുപോകരുതെന്ന് സഞ്ജുവിന്റെ ആരാധകരോട് ഞാൻ ആത്മാർത്ഥമായി അഭ്യർത്ഥിക്കുകയാണ്. മറിച്ച് നിങ്ങളുടെ സ്നേഹവും ഊഷ്മളമായ പിന്തുണയുമാണ് ഞങ്ങളെ സഹായിക്കും. സഞ്ജു എപ്പോഴും ഒരു പോരാളിയാണ്, ഞങ്ങളുടെ കുടുംബവും അങ്ങനെ തന്നെ. മുന്നിലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ ഞങ്ങൾക്കാവുമോ എന്ന് ദൈവം വീണ്ടും പരീക്ഷിക്കുകയാണ്. ഞങ്ങൾക്കാവശ്യം നിങ്ങളുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളുമാണ്. ഞങ്ങൾ എന്നത്തേയും പോലെ വിജയികളായി തിരിച്ചു വരും". മാന്യത വ്യക്തമാക്കി.
Official statement of Manyata Dutt on #Sanjay_Dutt’s health:- pic.twitter.com/EzXvGkAh8a
— Shivangi Thakur (@thakur_shivangi) August 12, 2020
ശ്വാസതടസ്സത്തെ തുടർന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങൾക്ക് മുൻപ് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. എന്നാൽ പരിശോധനയിൽ കോവിഡ് ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞു. തുടർന്നുള്ള പരിശോധനയിൽ ക്യാൻസർ സ്ഥിരീകരിച്ചതായാണ് വിവരം.
Content Highlights : Sanjay Duttts Wife Manyata On his Health Updates Thanks Fans for their well wishes