സഞ്ജയ് ദത്ത് | ഫോട്ടോ: എ.എൻ.ഐ
ബോളിവുഡിലെ സീനിയർ താരങ്ങളിലൊരാളാണ് സഞ്ജയ് ദത്ത്. 2020-ല്‍ തനിക്ക് കാന്‍സര്‍ ബാധിച്ചപ്പോളുണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ് നടന്. ചികിത്സയ്ക്ക് തനിക്ക് താത്പ്പര്യമില്ലായിരുന്നുവെന്നും മരണമാണ് ഫലം എങ്കില്‍ അങ്ങനെ സംഭവിക്കട്ടെയെന്ന് വിശ്വസിച്ചതായും നടന് വ്യക്തമാക്കി. ഷംഷേര എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ദത്തിനെ കാന്‍സര്‍ ബാധിച്ചത്.
കീമോതെറാപ്പി ചെയ്യാന്‍ താത്പ്പര്യമില്ലായിരുന്നു. മരണം സംഭവിക്കാനാണ് വിധി എങ്കില്‍ അത് അങ്ങനെ സംഭവിക്കുമെന്ന് സഹോദരി പ്രിയയോട് പറഞ്ഞതായി ദത്ത് വ്യക്തമാക്കി. തന്റെ അമ്മ നര്‍ഗീസും ഭാര്യ റിച്ചാ ശര്‍മയും കാന്‍സര്‍ ബാധിച്ചാണ് മരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ കാന്‍സറില്‍ നിന്നും മുക്തി നേടി തന്റെ ചിത്രീകരണത്തിരക്കിലാണ് നടന്.
ഷംഷേരയായിരുന്നു സഞ്ജയ് ദത്ത് അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. കെ.ജി.എഫ്: ചാപ്റ്റർ 2-ൽ സഞ്ജയ് ദത്ത് അവതരിപ്പിച്ച അധീര എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിൽ വില്ലനായെത്തുന്നത് സഞ്ജയ് ദത്താണ്.
Content Highlights: Sanjay Dutt, Cancer, Treatment, Bollywood, Shamshera, KGF 2
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..