അർബുദ രോ​ഗബാധയിൽ നിന്ന് മുക്തനായ സന്തോഷം പങ്കിട്ട് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. മുംബൈ കോകിലബെൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരം ആശുപത്രി വിട്ടു.  ശ്വാസകോശത്തിലെ അർബുദ ബാധയെ തുടർന്ന് ഓഗസ്റ്റ് മാസം മുതൽ ചികിത്സയിലായിരുന്നു സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ  ഇരട്ടക്കുട്ടികളായ ഷഹ്‌റാന്റെയും ഇഖ്‌റയുടേയും 10-ാം പിറന്നാൾ ദിനമായിരുന്നു കഴിഞ്ഞ ദിവസം. ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയ താരം മക്കളുടെ ജന്മദിനാഘോഷത്തിൽ വീഡിയോ കോളിലൂടെ പങ്കെടുക്കുകയും ചെയ്തു. 

'കഴിഞ്ഞ കുറച്ച് ആഴ്ചകൾ എനിക്കും എന്റെ കുടുംബത്തിനും വളരെ കഠിനമേറിയ സമയമായിരുന്നു. എന്നാൽ അവർ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികൾക്കാണ് ഏറ്റവും കഠിനമായ യുദ്ധങ്ങൾ നൽകുന്നത്. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തിൽ നിന്ന് വിജയിയായി പുറത്തുവന്നതിൽ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവർക്ക് നൽകാൻ കഴിഞ്ഞതിലും.

നിങ്ങളുടെ എല്ലാവരുടെയും അചഞ്ചലമായ വിശ്വാസവും പിന്തുണയും ഇല്ലാതെ ഇത് എനിക്ക് സാധ്യമാകുമായിരുന്നില്ല. ഈ കഠിനമായ സമയത്ത് എന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം നിന്ന എന്റെ ശക്തിയുടെ ഉറവിടമായ എല്ലാ ആരാധകരോടും ഞാൻ എന്നും കടപ്പെട്ടിരിക്കും... കഴിഞ്ഞ ഏതാനും ആഴ്ചകളായി എന്നെ നന്നായി പരിപാലിച്ച ഡോ. സാവന്തിയോടും അവരുടെ ടീമിലെ ഡോക്ടർമാരോടും നഴ്‌സുമാരോടും കോകിലബെൻ ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫിനോടും ഞാൻ പ്രത്യേകം നന്ദി പറയുന്നു'- സഞ്ജയ് ദത്ത് കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

My heart is filled with gratitude as I share this news with all of you today. Thank you 🙏🏻

A post shared by Sanjay Dutt (@duttsanjay) on

കെ‌ജി‌എഫ്: ചാപ്റ്റർ 2, ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ, പൃഥ്വിരാജ്, ടോർ‌ബാസ് എന്നിവയുൾപ്പെടെയുള്ള ചിത്രങ്ങളാണ് സഞ്ജയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 

Content Highlights : Sanjay Dutt returns home after beating cancer celebrates his twins birthday on video call