സഞ്ജയ് ദത്ത്
മുംബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനു ശ്വാസകോശ അർബുദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് അദ്ദേഹത്തിന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. പിന്നാലെ ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച് വാർത്ത നൽകി. ശ്വാസകോശത്തിലാണ് സഞ്ജയ് ദത്തിന് അർബുദ ബാധയെന്നും രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നുമാണ് റിപ്പോർട്ട്. ചികിത്സയ്ക്കായി ദത്തും കുടുംബവും ഉടനെ യു.എസിലേക്ക് തിരിക്കും.
ചികിത്സയ്ക്കായി ഞാൻ ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണ്. കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ട്. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർഥിക്കുന്നു. നിങ്ങളുടെ എല്ലാ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ മടങ്ങി വരും– സഞ്ജയ് ദത്ത് സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
ശ്വാസതടസ്സത്തെ തുടർന്ന് സഞ്ജയ് ദത്തിനെ രണ്ട് ദിവസങ്ങൾക്ക് മുൻപ് ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിരുന്നു. എന്നാൽ പരിശോധനയിൽ കോവിഡ് ബാധിച്ചിട്ടില്ലെന്ന് തെളിഞ്ഞു. തുടർന്നുള്ള പരിശോധനയിൽ ക്യാൻസർ സ്ഥിരീകരിച്ചതായാണ് വിവരം.
Content Highlights: Bollywood actor Sanjay Dutt diagnosed with stage 4 lung cancer report, flying to US for treatment with Family
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..