ബോളിവുഡ് ദക്ഷിണേന്ത്യൻ ചിത്രങ്ങൾ കണ്ട് പഠിക്കണം -സഞ്ജയ് ദത്ത്


സ്വന്തം ലേഖകൻ

ഇനിയുമേറെ ദക്ഷിണേന്ത്യൻ സിനിമകൾ ചെയ്യാനാകുമെന്നാണ് എനിക്ക് തോന്നുന്നത്' -ദത്ത് കൂട്ടിച്ചേർത്തു.

സഞ്ജയ് ദത്ത്‌

ബെംഗളൂരു: ബോളിവുഡ് ദക്ഷിണേന്ത്യൻ ചിത്രങ്ങൾ കണ്ട് പഠിക്കണമെന്ന് സൂപ്പർതാരം സഞ്ജയ് ദത്ത്. കൂടുതൽ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ചെയ്യുമെന്നും ബെംഗളൂരുവിൽ കന്നഡ ചിത്രമായ 'കെ.ഡി. -ദ ഡെവിളി'ന്റെ ​ടൈറ്റിൽ ലോഞ്ചിൽ പങ്കെടുത്ത് സംസാരിക്കവേ താരം പറഞ്ഞു.

കെ.ഡി.യിൽ ഒരു പ്രധാന കഥാപാത്രത്തെ സഞ്ജയ് ദത്ത് അ‌വതരിപ്പിക്കുന്നുണ്ട്. 'കെ.ജി.എഫ്. 2'ന് ശേഷം സഞ്ജയ് ദത്ത് അ‌ഭിനയിക്കുന്ന കന്നഡ ചിത്രമായിരിക്കും ഇത്.'ഞാൻ യാഷിനും സംവിധായകൻ പ്രശാന്ത് നീലിനുമൊപ്പം കെ.ജി.എഫ്. ചെയ്തു,' സഞ്ജയ് ദത്ത് പറഞ്ഞു. 'രാജമൗലി സാറിനെ എനിക്ക് അ‌ടുത്തറിയാം. ദക്ഷിണേന്ത്യൻ സിനിമകളിൽ നമുക്ക് കൂടുതൽ എനർജിയും പാഷനും ഹീറോയിസവുമൊക്കെ കാണാനാകും. ബോളിവുഡ് ഇതിൽനിന്നും പഠിക്കേണ്ടതുണ്ട്. ബോളിവുഡ് തങ്ങളുടെ മുൻകാലം മറന്നുപോകരുത്.'

'കെ.ഡി. -ദ ഡെവിളി'ന്റെ ടൈറ്റില്‍ ലോഞ്ചില്‍ പങ്കെടുക്കുന്ന സഞ്ജയ് ദത്ത്

'ഞാനിപ്പോൾ സംവിധായകൻ പ്രേമിനൊപ്പം കെ.ഡി. ചെയ്യാൻ പോവുകയാണ്. വളരെ പ്രതീക്ഷയോടെയാണ് ഞാനീ പ്രൊജക്ടിലേക്ക് എത്തിയത്. ഇനിയുമേറെ ദക്ഷിണേന്ത്യൻ സിനിമകൾ ചെയ്യാനാകുമെന്നാണ് എനിക്ക് തോന്നുന്നത്' -ദത്ത് കൂട്ടിച്ചേർത്തു.

ഹിന്ദിയും മലയാളവും ഉൾപ്പെടെ അ‌ഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന കെ.ഡി.യിൽ കന്നഡ യുവതാരം ധ്രുവ സർജയാണ് നായകനായെത്തുന്നത്. എഴുപതുകളിൽ ബാംഗ്ലൂർ നഗരത്തിൽ ഉണ്ടായിരുന്ന ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ മലയാളം ട്രെയ്ലറിന് മോഹൻലാലാണ് ശബ്ദം നൽകിയിരിക്കുന്നത്.

Content Highlights: sanjay dutt about south indian movies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented