ഞങ്ങളുടെ രണ്ട് പേരുടെയും ആദ്യ ചിത്രം അവന്റെ അവസാന ചിത്രമായതെങ്ങനെയാണ്, വേദനയോടെ സഞ്ജന


നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എ.ആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.

-

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ്ങ് രാജ്പുത് അവസാനമായി വേഷമിട്ട ദിൽ ബെചാരയെന്ന ചിത്രം പ്രദർശനത്തിനെത്തുകയാണ്. ഡിസ്നി ഹോട്സ്റ്റാർ പ്ലസിലൂടെ രാത്രി ഏഴരയ്ക്കാണ് ചിത്രത്തിന്റെ റിലീസ്. ഈയവസരത്തിൽ സുശാന്തിനെ കുറിച്ച് വികാരനിർഭരമായ കുറിപ്പ് പങ്കുവയ്ക്കുകയാണ് ചിത്രത്തിലെ നായിക സഞ്ജന സാങ്കി.

“എന്റെ മാന്നി, ഇവിടെ ഞങ്ങൾ നിന്നെ നോക്കുന്നത് പോലെ, നിന്നെ തിരയുന്നത് പോലെ, എവിടെയോ ഇരുന്ന് നീ ഞങ്ങളെ നോക്കുകയും അനുഗ്രഹിക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുകേഷ് ചബ്ര പറഞ്ഞതു പോലെ എങ്ങനെയാണ് ഞങ്ങളുടെ രണ്ടു പേരുടേയും ആദ്യ ചിത്രം നിന്റെ അവസാന ചിത്രമായത്. ജീവിതം അത്ര നല്ലതല്ല.

അവിശ്വസനീയമാംവിധം കഠിനമായ ഈ പാതയിലൂടെ എങ്ങനെയെങ്കിലും ധൈര്യത്തോടെ നീങ്ങാൻ അറിയുന്നതും അറിയാത്തതുമായ മാർഗങ്ങളിലൂടെ ഞങ്ങൾക്ക് കരുത്ത് നൽകിയതിന് നന്ദി. ഓരോ നിമിഷവും ആ കരുത്ത് അനുഭവിക്കാൻ കഴിയുന്നു. ഇരുണ്ട മേഘങ്ങൾക്കിടയിലുള്ള ഒരേയൊരു വെള്ളി വരയാണിത്. ആ ദിവസം വന്നെത്തിയിരിക്കുന്നു. ദിൽ ബെചാരയുടെ ​ദിനം. ഓരോരുത്തർക്കും ശാന്തിയും സമാധാനവും പോസിറ്റീവിറ്റിയും ലഭിക്കാൻ പ്രാർഥിക്കുന്നു. സഞ്ജന കുറിക്കുന്നു.

നവാഗതനായ മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എ.ആർ റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. സുശാന്തിനോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും സൂചനയായി സബ്സ്ക്രൈബ് ചെയ്തവർക്കും അല്ലാത്തവർക്കും സൗജന്യമായി ചിത്രം കാണാനുള്ള അവസരമാണ് അണിയറപ്രവർത്തകർ ഒരുക്കുന്നത്. ജോൺ ഗ്രീൻ എഴുതിയ ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് എന്ന നോവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് പറയുന്നത്.

Content Highlights : Sanjana sanghi On Dil Bechara Release Sushanth Singh Rajput Last Movie Mukesh Chabra AR Rahman


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Dattatreya Hosabale

1 min

ബീഫ് കഴിച്ചവർക്ക് ഹിന്ദുമതത്തിലേക്ക് മടങ്ങിവരുന്നതിന് തടസ്സമില്ല- ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി

Feb 2, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented