തെന്നിന്ത്യന്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു അര്ജുന് റെഡ്ഡി. സന്ദീപ് വങ്ക ഒരുക്കിയ ഈ ചിത്രം 2017 ലായിരുന്നു റിലീസ് ചെയ്തത്. യുവതാരം വിജയ് ദേവേരകൊണ്ടയായിരുന്നു ചിത്രത്തിലെ നായകന്. ബാക്സ് ഓഫീസില്‍ വലിയ വിജയം സൃഷ്ടിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രമാണിത്. അതുകൊണ്ടു തന്നെ വ്യത്യസ്ത ഭാഷകളില്‍ ചിത്രം ഒരുക്കാനുള്ള അവകാശം പലരും കരസ്ഥമാക്കി.
അര്ജുന് റെഡ്ഡിയോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ചിത്രമായിരിക്കും കബീര്‍ സിംഗ് എന്ന് സന്ദീപ് വംഗ ഒരു അഭിമുഖത്തില്‍ പറഞ്ഞു. അതിനിടെ രസകരമായ ഒരു കാര്യവും അദ്ദേഹം വെളിപ്പെടുത്തി. 2016 ല്‍ ജനിച്ച തന്റെ മകന് അര്ജുന് റെഡ്ഡി എന്നാണ് പേരിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അര്ജുന് റെഡ്ഡി സംവിധാനം ചെയ്ത് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു എന്റെ മകന് ജനിച്ചത്. എന്റെ ആദ്യ ചിത്രം പിറവിയെടുക്കുന്ന അവസരത്തില്‍ തന്നെ അവന് ജനിച്ചത് ഇരട്ടി സന്തോഷമായി. അതുകൊണ്ട് ഞാന്‍ അവനെ അര്ജുന് റെഡ്ഡി എന്ന് വിളിച്ചു- സന്ദീപ് പറയുന്നു.
അര്ജുന് റെഡ്ഡി ഹിന്ദി റീമേക്കിന്റെ കാര്യം ആലോചിച്ചപ്പോള്‍ മനസ്സില്‍ ആദ്യം തെളിഞ്ഞത് ഷാഹിദിന്റെ മുഖമാണെന്ന് സന്ദീപ് പറഞ്ഞു.
കബീര്‍ സിംഗിന്റെ കഥ നടക്കുന്നത് ഡല്‍ഹിയിലാണ്. പഞ്ചാബി സിംഗ് കുടുബത്തില്‍ നിന്നുള്ള ഒരു യുവാവിന്റെ കഥ. പക്ഷേ അയാള്‍ ജനിച്ച് വളര്‍ന്നത് മുംബൈയിലാണ്. മെഡിസിന് പഠിക്കാന്‍ പോകുന്നത് ഡല്‍ഹിയിലും. ഷാഹിദ് നന്നായി അഭിനയിച്ചിട്ടുണ്ട്- സന്ദീപ് കൂട്ടിച്ചേര്‍ത്തു.
Content Highlights: Sandeep Vanga reveal he named his son Arjun Reddy, Arjun Reddy movie, vijay deverakonda, kabir singh, shahid kapoor hindi remake
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..