ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
സാന്ദീപ് സംവിധാനം ചെയ്യുന്ന 'അച്ഛനൊരു വാഴ വെച്ചു' റിലീസിനൊരുങ്ങുന്നു. മലയാളത്തിലെ പ്രമുഖ നിർമ്മാണ വിതരണ കമ്പനിയായ ഇ ഫോർ എന്റർടെയിൻമെന്റാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. എ.വി.എ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ എ.വി. അനൂപ് നിർമ്മിക്കുന്ന ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് 'അച്ഛനൊരു വാഴ വെച്ചു'.
നിരഞ്ജ് രാജു, എ. വി. അനൂപ്, ആത്മീയ, ശാന്തി കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്ദീപ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മുകേഷ്, ജോണി ആന്റണി, ധ്യാൻ ശ്രീനിവാസൻ, അപ്പാനി ശരത്, ഭഗത് മാനുവൽ, സോഹൻ സീനു ലാൽ, ബൈജു എഴുപുന്ന, ഫുക്രു, അശ്വിൻ മാത്യു, ലെന, മീര നായർ, ദീപ ജോസഫ്, കുളപ്പുള്ളി ലീല, തുടങ്ങിയ താരങ്ങളുമുണ്ട്.
പി സുകുമാർ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. കഥയും തിരക്കഥയും സംഭാഷണവുമെഴുതുന്നത് മനു ഗോപാലാണ്. കെ ജയകുമാർ, സുഹൈൽ കോയ, മനു മഞ്ജിത്ത്, സിജു തുറവൂർ എന്നിവരുടെ വരികൾക്ക് ബിജിബാൽ സംഗീത സംവിധാനം നിർവഹിക്കുന്നു.
എഡിറ്റിങ് -വി സാജൻ, പ്രൊഡക്ഷൻ കൺട്രോളർ -വിജയ് ജി. എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് -നസീർ കാരന്തൂർ, കല -ത്യാഗു തവന്നൂർ, മേക്കപ്പ് -പ്രദീപ് രംഗൻ, കോസ്റ്റ്യൂംസ് -ദിവ്യ ജോബി, സ്റ്റിൽസ് -ശ്രീജിത്ത് ചെട്ടിപ്പടി, പോസ്റ്റർ ഡിസൈൻ -കോളിൻസ് ലിയോഫിൽ, പശ്ചാത്തല സംഗീതം -ബിജി ബാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ -രതീഷ് പാലോട്, അസോസിയേറ്റ് ഡയറക്ടർ -പ്രവി നായർ, അസിസ്റ്റന്റ് ഡയറക്ടർ -ഹരീഷ് മോഹൻ, അലീഷ, ഷാഫി റഹ്മാൻ, പി.ആർ.ഒ -എ. എസ്. ദിനേശ്.
Content Highlights: sandeep movie achanoru vazha vachu update


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..