ഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന കയറ്റം എന്ന ചിത്രം പാക്കപ്പായി. 'ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് മനുഷ്യന്‍ എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ മുന്നില്‍ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്'. ചിത്രം പാക്കപ്പായ വിവരം പങ്കുവച്ചുകൊണ്ട് സനല്‍കുമാര്‍ ഫെയസ്ബുക്കില്‍ കുറിച്ചു.

സനല്‍കുമാറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് മനുഷ്യന്‍ എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ മുന്നില്‍ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. 

ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സില്‍ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോട് സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു. മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്..

ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.. പക്ഷെ സിനിമ പൂര്‍ത്തിയാക്കി തിരിച്ചുപോകുമ്പോള്‍ എല്ലാവരും സന്തുഷ്ടരായിരുന്നു. സ്‌നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങള്‍ ഒരു നൊസ്‌റാള്‍ജിയയാവും. ഈ യാത്രയില്‍ കൂടെ നടന്ന Niv Mathew Jiju Antony Manju Warrier, Chandru Selvaraj. Ratheesh Kumar Raveendran Chandini Devi Dileep Daz.Sujith Koyickal Vedh Gaurav, Devan, Ashitha, Aastha Gupta Sonith Chandran Nived Mohandas Bineesh Chandran, Binu, Firoz, Asish Gopi Bibin A Unni Alwin, Sharun Santosh Samvidanand .. അങ്ങനെ എത്രയധികംപേര്‍ .. എല്ലാവര്‍ക്കും നന്ദി.. ഈ സിനിമ തീര്‍ച്ചയായും ചന്ദ്രു സെല്‍വരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്‍ക്കും നന്ദി

Kayattam

കയറ്റത്തിന്റെ ഹിമാചലിലെ ഷൂട്ടിങ്ങിനിടെ മഞ്ജു ഉള്‍പ്പെടുന്ന സംഘം പ്രളയത്തില്‍ കുടുങ്ങിയത് വാര്‍ത്തയായിരുന്നു. ഏറെ നേരത്തെ അനിശ്ചിതാവസ്ഥകള്‍ക്കൊടുവില്‍ സംഘാംഗങ്ങളെ മുഴുവന്‍ സുരക്ഷിത സങ്കേതങ്ങളില്‍ എത്തിക്കുകയും ചെയ്തിരുന്നു. 

Content Highlights : Sanalkumar Sasidharan Manju Warrier Movie Kayattam