sanal kumar sasidharanടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ സെലിബ്രിറ്റികളുടെ സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രളയത്തിനിടെ വേറിട്ട ശബ്ദവുമായി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഞെട്ടിക്കുന്ന സംഭവത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ ആത്മാര്‍ഥതയില്ലാത്തതും പൊള്ളയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

തൊണ്ണൂറ് ശതമാനം സിനിമകളും നായകസങ്കല്‍പത്തിന്റെ ആഘോഷമാണെന്നും കാമ്പസ്, പ്രണയ സിനിമകള്‍ പുരുഷാധിപത്യത്തിന്റെ കൊടി പേറുന്നവയാണെന്നും അവയില്‍ ഭൂരിപക്ഷവും സ്ത്രീവിരുദ്ധ പ്രത്യയശാസ്ത്രം അടിവരയിടുന്നവയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരമൊരു സാഹചര്യത്തില്‍ സിനിമാലോകത്ത് നിന്ന് നടിക്ക് ആത്മാര്‍ഥമായ പിന്തുണ ലഭിക്കുമെന്ന് കരുന്നുതുന്നത് മണ്ടത്തരമാണ്. ഇന്ന് മുതല്‍ ഇത്തരം സിനിമകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഈ നായകര്‍ തയ്യാറാകുമോ?-സനല്‍കുമാര്‍ ശശിധരന്‍ ചോദിച്ചു.

വിവിധ പോസ്റ്റുകളില്‍ ഉപയോഗിച്ച ആണത്തം, തന്തയ്ക്ക് പിറക്കല്‍ ആണുങ്ങളോട് കളിക്കെടാ തുടങ്ങിയ പ്രയോഗങ്ങളെയും സനല്‍കുമാര്‍ ശശിധരന്‍ മറ്റൊരു പോസ്റ്റില്‍ വിമര്‍ശിച്ചു. ഇത്തരം പ്രയോഗങ്ങള്‍ തന്നെയാണ് വിഷച്ചെടിയുടെ വിത്തുകളെയും അതിനെതിരെയാണ് സംസാരിക്കുന്നതെങ്കില്‍ നിങ്ങള്‍ വാരിവിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂട ആദ്യം വലിച്ചെറിയുകയാണ് വേണ്ടത്. ഒരു കൈ കൊണ്ട് അറുക്കുകയും മറുകൈ കൊണ്ട് വിതയ്ക്കുകയും ചെയ്യാതിരിക്കുക-അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.