'ഈ സിനിമ കണ്ടില്ലെങ്കില്‍ നഷ്ടം അയാള്‍ക്കല്ല, കേരളമേ നിനക്ക്...'


ഇന്നത്തെ മലയാളി മാസ് മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂക്ഷ്മം കൊത്തിയെടുത്ത സിനിമ.

ഷിക് അബു സംവിധാനം ചെയ്ത മായാനദിയെ പ്രശംസിച്ച് കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്നാണ് മായാനദിയെ താന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സനല്‍ കുമാര്‍ പറയുന്നു. മായാനദി തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ നഷ്ടം ആഷിക് അബുവിനല്ലെന്നും കേരളത്തിലെ പ്രേക്ഷകര്‍ക്കാണെന്നും സനല്‍ കുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സനല്‍ കുമാര്‍ ശശിധരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മായാനദിയെകുറിച്ച് ഇനിയും എഴുതിയാല്‍ ആളുകള്‍ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ട്. പക്ഷെ ചാകാന്‍ അത്ര പേടിയില്ലാത്തത്‌കൊണ്ട് ഇനിയും എഴുതും. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്ന് അതിനെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ മലയാളി മാസ് മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂക്ഷ്മം കൊത്തിയെടുത്ത സിനിമ. അതൊരു കലാശില്പം എന്ന നിലയില്‍ എവിടെ എന്ന് ചോദിച്ചാല്‍ പദ്മരാജന്റെ തൂവാനത്തുമ്പികള്‍ക്കും താഴെ പ്രിയദര്‍ശന്റെ ചിത്രത്തിനും മുകളില്‍ എന്നാണ് പറയാന്‍ തോന്നുന്നത്. (എന്റെ അഭിപ്രായമാണ്. അത്രമാത്രം വില കല്പിച്ചാല്‍ മതി) പക്ഷെ വാണിജ്യ സിനിമ എന്ന കലാരൂപം പുരുഷാരത്തെ എങ്ങനെയൊക്കെ വാര്‍ത്തെടുക്കാന്‍ കെല്പുള്ളതാണ് എന്ന ഉറച്ച ധാരണയുടെയും തങ്ങള്‍ അത്തരം ഒരു വാര്‍ത്തെടുക്കല്‍ നടത്തുമ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ നടത്തില്ല എന്ന ഉത്തമ ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും എത്തിച്ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ഇപ്പോള്‍ കാണുന്ന ഈ മനോജ്ഞ സിനിമ ഉണ്ടായിട്ടുള്ളതെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇത്രേം പൊളിറ്റിക്കല്‍ കറക്ട്‌നെസ് നമുക്ക് വേണോ ജിഗീഷ് കുമാരന്‍ അത് കലയെ കൊല്ലില്ലേ. ക.ജെ സജു നിങ്ങള്‍ ചോദിച്ചെക്കാം വാണിജ്യ സിനിമയില്‍ കല ഉണ്ടോ എന്ന്. യെസ്, വാണിജ്യ സിനിമയും വില്‍ക്കുന്നത് കല തന്നെയാണ്. പദ്മരാജന് ഇല്ലാതെ പോയതും ആഷിഖ് അബു പെട്ടുപോയതുമായ സംഗതിയുടെ പേരാണ് deliberate attempt of being politically correct. നല്ലതാണോ? അല്ല! വേണ്ടതാണോ? അതെ! നിറയെ അച്ചാര്‍ കുടിച്ച് അവശയായിരിക്കുന്ന ഈ അവസ്ഥയിലും ഞാന്‍ പറയും ഈ സിനിമ മലയാള വാണിജ്യ സിനിമയ്ക്കു അവശ്യ സിനിമയാണ്. തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍... നഷ്ടം അയാള്‍ക്കല്ല കേരളമേ നിനക്കു.. പക്ഷെ ആഷിഖ്.. Dont bother about being politically correct! You are an artist! Fuck political correctness- Ummaah

Content Highlights: sanal kumar sasidharan on Mayaanadhi, Mayaanadhi Tovino Thomas, Mayaanadhi aashiq abu, political correctness


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented