
-
പനിയും തൊണ്ടവേദനയും പൂർണമായും മാറിയെന്ന് സംവിധായകൻ സനൽകുമാർ ശശിധരൻ.
ദിശ ഹെൽപ്പ് ലെെനിൽ വിളിച്ചപ്പോൾ പനി മാറിയെങ്കിൽ കോവിഡ് ടെസ്റ്റ് ചെയ്യേണ്ട കാര്യമില്ലെന്നറിയിച്ചു. കുറച്ചു ദിവസങ്ങൾ കൂടി ക്വാറന്റൈൻ തുടരുകയാണെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സംവിധായകൻ പറയുന്നു.
'പനിയും തൊണ്ടവേദനയും പൂർണമായും മാറി. കഴിഞ്ഞ ദിവസം വരെ കാറ്റടിച്ചാൽ പറന്നുപോകുന്നത്ര നല്ല ക്ഷീണമുണ്ടായിരുന്നു. ഇന്നേക്ക് അതും കുറവുണ്ട്. കുറച്ചു ദിവസം കൂടി ഏകാന്തവാസം തുടരും. സ്നേഹാന്വേഷണം നടത്തിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി...' സംവിധായകൻ കുറിക്കുന്നു.

കടുത്ത പനിയും ശരീരവേദനയും അലട്ടിയപ്പോള്‍ ആശുപത്രിയില്‍ പോയ അനുഭവം പങ്കുവെച്ച് സംവിധായകന് സനല്‍കുമാര്‍ ശശിധരന് നേരത്തെ ഒരു പോസ്റ്റിട്ടിരുന്നു. ദിശയില്‍ അറിയിച്ചുവെന്നും ട്രാവല്‍ ഹിസ്റ്ററി ഇല്ലാത്തതിനാല്‍ കോവിഡ് 19 ആയിരിക്കില്ലെന്നു പറഞ്ഞുവെങ്കിലും ഡോക്ടറെ കാണാനും കോവിഡ് ടെസ്റ്റ് ചെയ്യാനും അവര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെ കോവിഡ് ഒപിയില്‍ ചെന്നപ്പോഴുണ്ടായ അനുഭവവും സനല്‍കുമാര്‍ പങ്കുവെച്ചിരുന്നു.
കേരളം കോവിഡ് വ്യാപനത്തിനെതിരെ നടത്തുന്ന ആരോഗ്യപ്രവര്‍ത്തനങ്ങള്‍ മോശമാണെന്ന് സംവിധായകന് ആരോപിച്ചതായി വാര്‍ത്തകള്‍ വന്നു. പോസ്റ്റ് വിവാദമായതോടെ കേരളം കോവിഡ് കൈകാര്യം ചെയ്യുന്ന രീതികള്‍ അപ്പടി മോശമാണ് എന്ന് ആരോപിക്കാന്‍ ഉദ്ദേശിച്ച് എഴുതിയതായിരുന്നില്ല എന്നും അദ്ദേഹം മറ്റൊറ്റൊരു പോസ്റ്റിലൂടെ വിശദീകരിച്ചു.
രോഗവ്യാപനം ക്രമാതീതമായി ഉണ്ടായാല്‍ നമ്മുടെ ആശുപത്രി സംവിധാനങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത അവസ്ഥയുണ്ടാവും എന്ന തിരിച്ചറിവുണ്ടാവണം. എല്ലാ സൂചനകളും പഠനങ്ങളും പറയുന്നത് രോഗവ്യാപനം ഉണ്ടാകും എന്നു തന്നെയാണ്. അങ്ങനെ വന്നാല്‍ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നതേക്കുറിച്ച് കൃത്യമായ ധാരണ വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights :sanal kumar sasidharan facebook post fever throatpain covid 19 test
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..