സെക്‌സി ദുര്‍ഗക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ പുതിയ ചിത്രവുമായെത്തുന്നു. ഉന്മാദിയുടെ മരണം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സനല്‍ കുമാര്‍ ശശിധരന്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. 

തീയില്‍ നിന്ന് പുകയിലേക്ക് ഉയരുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മിനിയാപൊളിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രക്കിടെ ആകാശത്ത് നിന്ന് പുതിയ ചിത്രം പ്രഖ്യാപിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷവും സനല്‍കുമാര്‍ ശശിധരന്‍ പോസ്റ്റില്‍ പറയുന്നു. എന്‍.ഐ.വി ആര്‍ട്ട് മൂവീസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.