സന ഖാന്റെ വിവാഹ ചിത്രങ്ങൾ| Photo: https:||www.instagram.com|explore|tags|sanakhan|
ബിഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാൻ വിവാഹിതയായി. ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദാണ് വരൻ. വിവാഹ ചിത്രങ്ങൾ സന ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.
'ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ പരസ്പരം സ്നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, ഈ ലോകത്തിൽ നമ്മളെ എല്ലാവരേയും ദൈവം ചേർത്തു നിർത്തട്ടെ, സ്വർലോകത്തിൽ നമ്മളെ വീണ്ടും ചേർക്കട്ടെ'- സന കുറിച്ചു
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ മാസമാണ് സിനിമ ഉപേക്ഷിച്ചതായും ആത്മീയ മാർഗ്ഗം സ്വീകരിക്കുന്നതായും നടി വെളിപ്പെടുത്തിയത്.
കണ്ണൂർ സ്വദേശിയാണ് സനയുടെ പിതാവ്. മാതാവ് മുംബെെ സ്വദേശിയും. മുംബെെയിൽ ജനിച്ചു വളർന്ന സന 2005 മുതലാണ് സിനിമാ ലോകത്ത് സജീവമായത്. ഹിന്ദി, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ട സന ക്ലൈമാക്‌സ് എന്ന മലയാള സിനിമയിലും അഭിനയിച്ചു. തമിഴ് ചിത്രമായ അയോഗ്യയാണ് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.
കൊറിയോഗ്രഫർ മെൽവിൻ ലൂയിസുമായി സന പ്രണയത്തിലായിരുന്നു. ഗാർഹിക പീഡനം ആരോപിച്ച് ഈ വർഷം ഫെബ്രുവരിയിൽ സന മെൽവിൻ ലൂയിസുമായുള്ള ബന്ധം അവസാനിപ്പിച്ചു.
Content Highlights: sana khan ties knot with Mufti Anas Sayed wedding marriage viral photos
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..