-
കോവിഡ് 19നെതിരെ ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ സിനിമകളുടെ ചിത്രീകരണ ജോലികള്‍ നിര്‍ത്തി വച്ചു വീട്ടില്‍ വിശ്രമത്തിലാണ് സിനിമാ താരങ്ങള്‍. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിവസങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ചെലവിടുന്ന താരങ്ങള്‍, അവരുടെ വിശേഷങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നുമുണ്ട്.
വീട്ടിൽ അറ്റക്കുറ്റപ്പണികൾ ചെയ്തും പൂന്തോട്ടം ഒരുക്കിയും സമയം ചെലവിടുകയാണ് മലയാളത്തിന്റെ പ്രിയനടൻ ബിജു മേനോൻ. മകൻ ദക്ഷും അദ്ദേഹത്തോടൊപ്പമുണ്ട്. സംയുക്ത വർമയാണ് ജോലിയിൽ മുഴുകിയിരിക്കുന്ന ഇവരുടെ ചിത്രങ്ങൾ പുറത്ത് വിട്ടത്.
‘ചെറിയ ചെറിയ വിജയങ്ങൾ ആഘോഷിക്കുകയാണ്. ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് നന്ദി, വീട്ടിലിരിക്കൂ, സുരക്ഷിതരായിരൂ- സംയുക്ത ചിത്രത്തോടൊപ്പം കുറിച്ചു.
Content Highlights: samyuktha varma, Biju Menon, photo, isolation period, Instagram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..