ചിത്രത്തിന്റെ പോസ്റ്റർ | photo: special arrangements
സംയുക്ത, ചെമ്പന്‍ വിനോദ്, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബൂമറാങ്' എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. ഫെബ്രുവരി 24-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ബൈജു സന്തോഷ്, ഡൈന്‍ ഡേവിഡ്, വിവേക് വിശ്വം, അഖില്‍ കവലയൂര്‍, ഹരികുമാര്‍, നിധിന, മഞ്ജു സുഭാഷ്, സുബലക്ഷ്മി, നിയ, അപര്‍ണ, നിമിഷ, ബേബി പാര്‍ത്ഥവി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
മനു സുധാകരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുഡ് കമ്പനി അവതരിപ്പിക്കുന്ന ചിത്രം ഈസി ഫ്‌ളൈ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജി മേടയില്‍, തൗഫീഖ്. ആര്‍. എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.
തിരക്കഥ, സംഭാഷണം :കൃഷ്ണദാസ് പങ്കി, ഛായാഗ്രഹണം :വിഷ്ണു നാരായണന്‍, എഡിറ്റിങ് :അഖില്‍ എ.ആര്‍., ഗാനരചന :അജിത് പെരുമ്പാവൂര്‍, സംഗീതം :സുബീര്‍ അലി ഖാന്‍, പശ്ചാത്തല സംഗീതം :കെ.പി., പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ :സഞ്ജു ജെ., പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് :ആന്റണി ഏലൂര്‍, ഷെമീം, കലാസംവിധാനം :ബോബന്‍ കിഷോര്‍, മേക്കപ്പ് :ഷാജി പുല്‍പ്പള്ളി, വസ്ത്രാലങ്കാരം :ലിജി പ്രേമന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ :വിവേക് വിശ്വം, ലൈന്‍ പ്രൊഡ്യൂസര്‍ :സഞ്ജയ് പാല്‍, സ്റ്റില്‍സ് :പ്രേം ലാല്‍ പട്ടാഴി, അസ്സോസിയേറ്റ് ഡയറക്ടര്‍ :വിന്‍സെന്റ് പനങ്കൂടന്‍, വിഷ്ണു ചന്ദ്രന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ :ഗിരീഷ് ആറ്റിങ്ങല്‍, അഖിലന്‍, ആകാശ് അജിത്, നോബിന്‍ വര്‍ഗീസ്, പി.ആര്‍.ഒ: വാഴൂര്‍ ജോസ്.
Content Highlights: samyuktha chemban vinod shine tom chacko movie boomerang release date announced
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..