മലയാളികളുടെ പ്രിയ താരം സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്. അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് താരം വേഷമിടുന്നത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുരത്തുവിടാറായിട്ടില്ലെന്നും ഔദ്യോ​ഗിക പ്രഖ്യാപനം ഇപ്പോൾ നടത്തുന്നില്ലെന്നും സംവിധായകൻ അനൂപ് സത്യൻ മാതൃഭൂമി ഡോട് കോമിനോട് വ്യക്തമാക്കി. 

വിവാഹത്തിന് ശേഷമുള്ള വലിയൊരു ഇടവേളയ്ക്ക് ശേഷം സംവൃത  വേഷമിട്ട ചിത്രമായിരുന്നു സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ബിജു മേനോൻ ആയിരുന്നു നായകൻ. 

അതേസമയം അനൂപിന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് അനൂപ് സത്യൻ സംവിധാന രം​ഗത്തേക്ക് കടന്നു വരുന്നത്. സുരേഷ് ​ഗോപി, ശോഭന, ഉർവശി. ദുൽഖർ, കല്യാണി പ്രിയദർശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം തീയേറ്ററിൽ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 

Content Highlights : samvritha Sunil To act in Anoop Sathyans New Movie