മക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയ നടി സംവൃത സുനിൽ. അടുത്തിടെയാണ് സംവൃത തന്റെ രണ്ടാമത്തെ കുഞ്ഞിന് ജൻമം നൽകിയത്. 

“കഴിഞ്ഞ ഒരു മാസത്തിലേറെയായി ക്വാറന്റീനിലാണെങ്കിലും എന്റെ കൈകൾ നിറഞ്ഞിരിക്കുന്നതിനാൽ എനിക്ക് മറ്റൊന്നിനും സമയമില്ല. ഇത്ര വിഷമകരമായ കാലഘട്ടം കുടുംബത്തോടൊപ്പം ചെലവഴിക്കാൻ സാധിക്കുന്നതിൽ നന്ദിയുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ച് ചോദിക്കുന്നവരോട് പറയാനുള്ളത് ഞങ്ങളിപ്പോൾ സുരക്ഷിതരാണെന്നാണ്. കാര്യങ്ങളെല്ലാം എത്രയും പെട്ടന്ന് സാധാരണ നിലയിലാകുമെന്ന് പ്രാർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു" - ചിത്രത്തോടൊപ്പം സംവൃത കുറിച്ചു.

samvritha


യു.എസില്‍ എഞ്ചിനീയറായ അഖില്‍ ജയരാജ് ആണ് സംവൃതയുടെ ഭര്‍ത്താവ് . അ​ഗസ്ത്യ, രുദ്ര എന്നുമാണ് മക്കൾക്ക് നൽകിയിരിക്കുന്ന പേര്.

'മകന്‍ അഗസ്ത്യക്ക് കഴിഞ്ഞ ആഴ്ച അഞ്ച് വയസ് പൂര്‍ത്തിയായി. അവന് ഏറ്റവും മികച്ച പിറന്നാള്‍ സമ്മാനം തന്നെയാണ് ലഭിച്ചത്. ഒരു കുഞ്ഞ് സഹോദരനെ. രുദ്ര എന്നാണ് പേര്.'-സംവൃത കുറിച്ചു. മകനുണ്ടായ സന്തോഷം പങ്കുവച്ച് സംവൃത കുറിച്ചു.

ദിലീപിനെ നായികനാക്കി ലാല്‍ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയിലെത്തുന്നത്. പിന്നീട് നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരം  വിവാഹത്തോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.  മകന്‍ വലുതായതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് വന്നു. 2019-ല്‍ പുറത്തിറങ്ങിയ ബിജു മേനോന്‍ ചിത്രം സത്യം പറഞ്ഞാ വിശ്വസിക്കുവോയിലെ നായിക വേഷത്തിലൂടെ മലയാളത്തില്‍ താരം വീണ്ടും സാന്നിധ്യമറിയിച്ചു.

2012 ലായിരുന്നു സംവൃതയും കോഴിക്കോട് സ്വദേശി അഖില്‍ ജയരാജും തമ്മിലുള്ള വിവാഹം നടന്നത്. 2015 ഫെബ്രുവരി 21 നായിരുന്നു അഗസ്യത്യയുടെ ജനനം

Content Highlights : Samvritha sunil shares pictures with children rudra and agasthya Samvritha Akhil Instagram