ക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായി തീര്‍ന്ന നടനാണ് നൈജീരിയന്‍ പൗരൻ സാമുവല്‍ റോബിന്‍സണ്‍. സുഡാനി ഫ്രം നൈജീരിയ മികച്ച വിജയം നേടിയെങ്കിലും പ്രതിഫല തര്‍ക്കവുമായി ബന്ധപ്പെട്ട് സാമുവല്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. പിന്നീട് എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായെന്ന് വ്യക്തമാക്കി അദ്ദേഹം തന്നെ രംഗത്ത് വരികയും ചെയ്തു. അതിന് ശേഷം മലയാളത്തില്‍ തന്നെ ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. തുടര്‍ന്ന് മലയാള സിനിമയില്‍ അഭിനയിക്കാനുള്ള താല്‍പര്യം സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചെങ്കിലും തുടര്‍ന്ന് അത്തരത്തിലൊരു അവസരം ലഭിച്ചിരുന്നില്ല. 

ഒരിടവേളയ്ക്ക് ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിരിക്കുകയാണ് സാമുവല്‍. തന്റെ കാമുകിയെ കാണാന്‍ ഡല്‍ഹിയില്‍ എത്തിയതാണ് അദ്ദേഹം. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. ഇരുവരുമൊന്നിച്ചുള്ള ചിത്രം സാമുവല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സാമുവല്‍ പറയുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. 

കുറച്ച് നാളുകള്‍ക്ക് മുന്‍പ് ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും തന്നെ സഹായിക്കണവുമെന്നും അപേക്ഷിച്ച് സാമുവല്‍ രംഗത്ത് വന്നിരുന്നു. വിഷാദത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യയുടെ വക്കിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്ത്യയിലേക്ക് വരണമെന്നും ആരെങ്കിലും തന്നെ സഹായിക്കണമെന്നും സാമുവല്‍ ഇതോടൊപ്പം ആവശ്യപ്പെട്ടു. എന്തായാലും ജീവിതത്തിലെ താല്‍ക്കാലിക പ്രശ്‌നങ്ങളോട് വിടപറഞ്ഞ് കാമുകിക്കൊപ്പം സന്തോഷ ജീവിതം നയിക്കുകയാണ് സാമുവല്‍.

Content Highlights: samuel abiola robinson actor, Sudani From Nigeria fame with lover isha patrick