ചില സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ കാണുമ്പോള്‍ കിളി പോയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇങ്ങനെ കിളി പോയിരിക്കുകയാണ് നെറ്റ്ഫ്ലിക്സ് ഇൻഡൊനീഷ്യ. 

തെലുഗിലെ കോമഡി താരം സമ്പൂര്‍ണ്ണേശ് ബാബു നായകനെത്തുന്ന സ്പൂഫ് ചിത്രത്തിലെ ഒരു ആക്ഷന്‍ രംഗമാണ് നെറ്റ്ഫ്ലിക്സ് ഇൻഡൊനീഷ്യയെ വീഴ്ത്തിയിരിക്കുന്നത്.

സമ്പൂര്‍ണ്ണേശിന്റെ സിംഗം 123 എന്ന സിനിമയിലെ രംഗങ്ങളാണ് ഇത്. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുന്നു ഈ ചിത്രം മുഴുവന്‍ കാണാന്‍ നെറ്റ്ഫ്ലിക്സ് ഇന്ത്യയോട് സഹായമഭ്യര്‍ഥിച്ചാണ് നെറ്റ്ഫ്ലിക്സ് ഇൻഡൊനീഷ്യ ഈ രംഗങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്..

സിനിമയിലെ 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള രംഗങ്ങളാണാണിത്. പോലീസ് ഓഫീസറായ നായകന്‍ തൊലി കളഞ്ഞ പഴം കൊണ്ട്  ഒരു കൂട്ടം വില്ലന്മാരെ തുരത്തുന്നതാണ് രംഗങ്ങളിലുള്ളത്. പഴം കൊണ്ട് ഒരാളുടെ കഴുത്തറുക്കുന്നു. പിന്നെ ഒരാളെ കുത്തി വീഴ്ത്തുന്നു. മറ്റൊരാളെ എറിഞ്ഞ് കൊല്ലുന്നു. ഇതിനെല്ലാം പുറമെ എ.കെ 47 തോക്കില്‍ നിന്നും വെടിയുതിരുമ്പോള്‍ അനായാസമായി വെ​ടിയുണ്ടകളിൽ നിന്ന്  നായകന്‍ ഒഴിഞ്ഞു മാറുന്നത് കാണുമ്പോള്‍ സാധാരണ പ്രേഷകന്റെ കിളി പോകുമെന്നതാണ് വേറൊരു കാര്യം. ആയിരക്കണക്കിന് ഷെയറുകളാണ് ഈ വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. 

Content Highlights : Sampoornesh Babu Viral Action Scene in singam123 Netflix Indonesia ask help From Netflix india