ടി.എൻ.ആർ, സമ്പൂർണേഷ് ബാബു
ഹൈദരാബാദ്: കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ച നടനും ടെലിവിഷന്‍ അവതാരകനുമായ ടി. നരസിംഹ റാവുവിന്റെ (ടി.എന്‍.ആര്.) കുടുംബത്തിന് കൈത്താങ്ങുമായി നടന് സമ്പൂര്‍ണേഷ് ബാബു. 50000 രൂപ അടിയന്തര സഹായമായി നരസിംഹ റാവുവിന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് സമ്പൂര്‍ണേഷ് ബാബു കൈമാറി. ടി.ആന്‍.ആറിന്റെ അഭിമുഖത്തില്‍ ഞാന്‍ ഒരിക്കല്‍ അതിഥിയായി പോയിരുന്നു. ആ അഭിമുഖം എനിക്ക് ഗുണം ചെയ്തു. അതൊരിക്കലും എനിക്ക് മറക്കാനാകില്ല- സമ്പൂര്‍ണേഷ് ബാബു പറഞ്ഞു.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ടി.എന്‍.ആറിന്റെ അന്ത്യം. കോവിഡ് ബാധിച്ച് വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയവെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില മോശമായി.
നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നരസിംഹറാവു ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ടെലിവിഷവന്‍ അവതാരകന് എന്ന നിലയിലാണ് പ്രശസ്തി നേടുന്നത്. ഫ്രാങ്ക്ലി സ്പീക്കിങ് വിത്ത് ടി.എന്‍.ആര്. എന്നായിരുന്നു ഷോയുടെ പേര്. അനില്‍ രവിപുഡിയുടെ എഫ്3 എന്ന ചിത്രത്തില്‍ അഭിനയിക്കാനിരിക്കെയാണ് മരണം സംഭവിക്കുന്നത്.
Content Highlights: Sampoornesh Babu helps Family of T Narasimha Rao, Covid 19
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..