മലയാള സിനിമയിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറായ സമീറ സനീഷ്, ചലച്ചിത്ര കലയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും കോസ്റ്റ്യൂം ഡിസൈനിംഗിന്റെ രീതികളെക്കുറിച്ചും വെളിപ്പെടുത്തുന്ന 'അലങ്കാരങ്ങളില്ലാതെ' എന്ന പുസ്തകം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി,സംവിധായകന്‍ ആഷിഖ് അബുവിന് നല്കി പ്രകാശനം ചെയ്തു.
പരസ്യചിത്ര രംഗത്തുനിന്ന് 2009ലാണ് സമീറ സിനിമയിലെത്തിയത്. ഹിന്ദി ചിത്രം 'ദി വൈറ്റ് എലിഫന്റിലായിരുന്നു തുടക്കം. അത് കഴിഞ്ഞു 'ഡാഡികൂള്‍' ചെയ്തു. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 160 ലധികം സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചു. 2014ലും 2018 ലുംമികച്ച കോസ്റ്റും ഡിസൈനര്‍ക്കുള്ള സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടി.
'ചലച്ചിത്ര രംഗത്ത് എന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചും കഴിഞ്ഞ പത്തു വര്‍ഷത്തി നിടയില്‍ എനിക്ക് ലഭിച്ച അനുഭവങ്ങളെ ക്കുറിച്ചുമാണ് ഈ പുസ്തകത്തില്‍ എഴുതിയിട്ടുള്ളത്"- സമീറ സനീഷ് പറഞ്ഞു.
Content Highlights: Sameera Saneesh Alangarangal Illathe Book launched by Mammootty