നടി സമീറ റെഡ്ഢിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചു. തനിക്കും ഭർത്താവിനും, രണ്ട് മക്കൾക്കും കോവിഡ് പോസറ്റീവ് ആണെന്നും എല്ലാവരും സുരക്ഷിതരായി വീട്ടിൽ തന്നെ കഴിയുകയാണെന്നും താരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.

അഞ്ചു വയസുകാരൻ മകൻ ഹൻസിനാണ് ആദ്യം രോ​ഗലക്ഷണങ്ങൾ കാണിച്ചതെന്ന് സമീറ പറയുന്നു. നാല് ദിവസത്തോളം നീണ്ടു നിന്ന പനിയും ക്ഷീണവും ശരീരവേദനയും ഹൻസിനുണ്ടായിരുന്നു. പിന്നീടാണ് ടെസ്റ്റ് പോസറ്റീവ് ആകുന്നത്. ഇതിന് പിന്നാലെ രണ്ട് വയസുകാരി മകൾ നൈറയ്ക്കും രോ​ഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. അധികം വൈകാതെ തന്നെ തനിക്കും ഭർത്താവ് അക്ഷയ്ക്കും രോ​ഗലക്ഷണങ്ങൾ വന്നുവെന്നും സമീറ പറയുന്നു. 

കോവിഡ് പോസറ്റീവാകാത്ത ഭർത്തൃമാതാവ് ഇപ്പോൾ മാറിത്താമസിക്കുകയാണെന്നും കുട്ടികളും തങ്ങളും മരുന്നുകൾ സ്വീകരിക്കുന്നുണ്ടെന്നും   സുരക്ഷിതരായിക്കുന്നുവെന്നും താരം വ്യക്തമാക്കി

content highlights : Sameera Reddy family test positive for COVID-19