-
അശ്രദ്ധവും അവിവേകവുമായ മോട്ടോര്‍ സൈക്കിള്‍ യാത്രയിലൂടെ അപകടത്തിലാകുന്ന ആളേയും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് യാത്ര പ്രമേയമാക്കി മലയാളത്തില്‍ ചിത്രം വരുന്നു. കുട്ടികളുടെ നാടകവേദിയായ സുഹൃത്ത് നാടകക്കളരിയിലൂടെ പ്രസിദ്ധനായ വിതുര സുധാകരന്‍ ആണ് 'സമയ യാത്ര' എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തത്.
തിരക്കഥയും സംഭാഷണവും എഴുതി ചിത്രം നിര്‍മ്മിച്ചതും സുധാകരന്‍ തന്നെയാണ്. സുഹൃത് സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ ബൈജു മുത്തുനേശന്‍, സോപാനം ശിവന്‍, മുന്‍ഷി ദിലീപ്, രംഗാസേഥ്, ആശാനായര്‍, ബീയാട്രിക്‌സ് അലക്‌സിസ്, ബേബി അനാമിയ എസ്.ആര്‍, വട്ടിയൂര്‍ക്കാവ് വിശ്വം, വേറ്റിനാട് പ്രഭാകരന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.
ബി.ടി.അനില്‍കുമാര്‍ രചിച്ച് സതീഷ് രാമചന്ദ്രന്‍ സംഗീതം പകര്‍ന്ന രണ്ട് ഗാനങ്ങള്‍ ചിത്രത്തിലുണ്ട്. ഛായാഗ്രഹണം റെജു ആര്‍. അമ്പാടിയും എഡിറ്റിങ് ശ്യാം സാംബശിവനും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പ്രകാശനം തിരുവനന്തപുരം മാനവീയം വീഥിയില്‍ പൊതുജനങ്ങളെ സാക്ഷിയാക്കി നടന്നു.

ഗാനരചയിതാവ് ബി.ടി.അനില്‍കുമാര്‍, സംഗീത സംവിധായകന്‍ സതീഷ് രാമചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സംവിധായകന്‍ വിതുര സുധാകരന്‍, ഡോ.സന്തോഷ് സൗപര്‍ണ്ണിക, ബൈജു മുത്തുനേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിത്രം ഉടന്‍ തിയറ്ററുകളിലെത്തും.
Content Highlights: Samaya Yathra Movie, First Look Poster Released
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..