സാമന്ത | ഫോട്ടോ: www.instagram.com/samantharuthprabhuoffl/
സിനിമയിലെത്തി 12 വർഷമായെന്ന് ഓർമിച്ച് നടി സാമന്ത. ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് തന്റെ സിനിമാ ഓർമകൾ അവർ പങ്കുവെച്ചത്.
രാവിലെ എഴുന്നേറ്റപ്പോളാണ് സിനിമയിലെത്തിയിട്ട് 12 വർഷം പൂർത്തീകരിച്ചെന്ന് ഓർത്തതെന്ന് അവർ കുറിച്ചു.
ലൈറ്റുകൾ, ക്യാമറ, ആക്ഷൻ, സമാനതകളില്ലാത്ത നിമിഷങ്ങൾ എന്നിവയെ ചുറ്റിപ്പറ്റിയുള്ള ഓർമ്മകളുടെ 12 വർഷമാണ് പൂർത്തിയായത്. ഈ അനുഗ്രഹീത യാത്രയും ലോകത്തിലെ ഏറ്റവും മികച്ച, വിശ്വസ്തരായ ആരാധകരും നേടിയതിന് ഞാൻ നന്ദിയുള്ളവളാണ്! സിനിമയുമായുള്ള എന്റെ പ്രണയകഥ ഒരിക്കലും അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായും അവർ പോസ്റ്റ് ചെയ്തു.
2010-ൽ ഗൗതം മേനോൻ സംവിധാനം ചെയ്ത യേ മായേ ചേസാവേ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് സാമന്ത അഭിനയരംഗത്തെത്തിയത്. അല്ലു അർജുൻ നായകനായ പുഷ്പയിലെ ഒരു ഗാനരംഗത്തിലാണ് സാമന്ത ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത്. ഗുണശേഖർ സംവിധാനം ചെയ്യുന്ന ശാകുന്തളമാണ് സാമന്തയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.
Content Highlights: samantha instagram, samanthas 12 years in film industry, samantha instagram post
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..