നടനായി ഡെപ്യൂട്ടി സ്പീക്കർ, തിരക്കഥ കൊല്ലം തുളസി; സമാന്തരപക്ഷികൾ ഒരുങ്ങുന്നു


1 min read
Read later
Print
Share

നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് സമാന്തര പക്ഷികൾ.

സമാന്തരപക്ഷികൾ എന്ന സിനിമയിൽ കൊല്ലം തുളസിയും ചിറ്റയം ​ഗോപകുമാറും

ലച്ചിത്ര നിർമാണ മേഖലയിലേക്ക് പ്രേംനസീർ സുഹൃത് സമിതി. സമാന്തരപക്ഷികൾ എന്നുപേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഹാം​ഗീർ ഉമ്മർ ആണ്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഒരു കളക്ടറുടെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

കൊല്ലം തുളസി, എം ആർ ഗോപകുമാർ, വഞ്ചിയൂർ പ്രവീൺകുമാർ, റിയാസ് നെടുമങ്ങാട്, അഡ്വക്കേറ്റ് മോഹൻകുമാർ, രാജമൗലി, വെങ്കി, ആരോമൽ, ആദിൽ, ഫബീബ്, ജെറിൻ, ജിഫ്രി, അജയഘോഷ് പരവൂർ, ശ്രീപത്മ, കാലടി ഓമന, ശുഭ തലശ്ശേരി, സൂര്യ കിരൺ, മഞ്ജു, റുക്സാന എന്നിവരാണ് അഭിനേതാക്കൾ.

നമ്മുടെ വിദ്യാർത്ഥികൾക്ക് ഇന്ന് വേണ്ടതെല്ലാം ഏതു വിധേയനെയും ഒരുക്കി കൊടുക്കുന്ന മാതാപിതാക്കൾ, അവരുടെ സഞ്ചാരം എങ്ങോട്ടെന്ന് അന്വേഷിക്കാൻ വിട്ടു പോകുന്നിടത്ത് സംഭവിക്കുന്ന നിരവധി വിപത്തുകളിലേക്ക് വിരൽ ചൂണ്ടുകയാണ് സമാന്തര പക്ഷികൾ. ചില തെറ്റായ പ്രവണതകളിലേക്ക് വഴുതി വീഴുന്ന കൗമാരമനസ്സുകളെ അതിൽ നിന്നും പിന്തിരിപ്പിച്ച് നേർവഴിക്ക് നടത്താൻ ഉതകുന്ന പരിഹാര മാർഗ്ഗങ്ങളും ചിത്രം ചർച്ച ചെയ്യുന്നു. കൊല്ലം തുളസിയാണ് കഥയും തിരക്കഥയും സംവിധാനവുമൊരുക്കുന്നത്. ഹാരിസ് അബ്ദുള്ള ഛായാ​ഗ്രഹണവും പ്രഭാവർമ ​ഗാനരചനയും ഡോക്ടർ വാഴമുട്ടം ചന്ദ്രബാബു സം​ഗീത സംവിധാനവും നിർവഹിക്കുന്നു. കല്ലറ ​ഗോപനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്.

ക്രിയേറ്റീവ് ഹെഡ് - തെക്കൻസ്റ്റാർ ബാദുഷ (പ്രേംനസീർ സുഹൃത് സമിതി ), പ്രൊഡക്ഷൻ കൺട്രോളർ - ഷാജി തിരുമല, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ഷാക്കീർ വർക്കല, കല- കണ്ണൻ മുടവൻമുഗൾ , കോസ്റ്റ്യും - അബി കൃഷ്ണ, ചമയം - സുധീഷ് ഇരുവയി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഗോപൻ ശാസ്തമംഗലം, നിർമ്മാണ നിർവ്വഹണം - നാസർ കിഴക്കതിൽ, ഓഫീസ് നിർവ്വഹണം - പനച്ചമൂട് ഷാജഹാൻ, യൂണിറ്റ് - മാതാജി യൂണിറ്റ് തിരുവനന്തപുരം, സ്റ്റിൽസ് - കണ്ണൻ പള്ളിപ്പുറം, പി ആർ ഓ - അജയ് തുണ്ടത്തിൽ. തിരുവനന്തപുരവും പരിസര പ്രദേശങ്ങളുമാണ് ലൊക്കേഷൻ.

Content Highlights: Samantharapakshikal, Chittayam Gopakumar, Kollam Thulasi, Prem Nazir Suhruth Samithi

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Kunchacko Boban

1 min

ചാവേർ പ്രൊമോഷന് എത്രയും വേഗമെത്തണം, കണ്ണൂർ നിന്നും കൊച്ചിയിലേക്ക് വന്ദേഭാരതിൽ യാത്രചെയ്ത് ചാക്കോച്ചൻ

Oct 1, 2023


Achankunju

2 min

കോട്ടയം മാർക്കറ്റിലെ പിടിവണ്ടി വലിക്കാരനിൽ നിന്ന് മിന്നുന്ന നടനിലേക്ക്; മറക്കരുത് അച്ചൻകുഞ്ഞിനെ

Oct 1, 2023


Archana Gautam

'നടുറോഡിൽ നടന്ന ബലാത്സം​ഗം എന്നല്ലാതെ എന്തുപറയാൻ'; കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ അർച്ചന

Oct 1, 2023

Most Commented