ചിത്രത്തിന്റെ പോസ്റ്റർ | photo: facebook/ vijay devarakonda
സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന തെലുഗു ചിത്രം 'ഖുഷി' റിലീസിനൊരുങ്ങുന്നു. ചിത്രം സെപ്തംബര്‍ ഒന്നിന് തിയേറ്ററുകളിലെത്തും. ശിവ നിര്‍വാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'മജിലി', 'ടക്ക് ജഗദീഷ്' തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ശിവ നിര്‍വാണ.
സാമന്തയും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. നേരത്തെ 'മഹാനടി' എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഹിഷാം അബ്ദുള്‍ വഹാബ് ആണ് ഖുശിക്കായി സംഗീതം ഒരുക്കുന്നത്. നവീന്‍ യേര്‍നേനി, രവിശങ്കര്‍ യളമഞ്ചിലി എന്നിവരാണ് നിര്‍മാണം. ജയറാം, സച്ചിന്‍ ഖേദേക്കര്‍, മുരളി ശര്‍മ്മ ലക്ഷ്മി, അലി, രോഹിണി, വെണ്ണേല കിഷോര്‍, രാഹുല്‍ രാമകൃഷ്ണ, ശ്രീകാന്ത് അയ്യങ്കാര്‍ എന്നിവരും ചിത്രത്തിലുണ്ട്.
മേക്കപ്പ്: ബാഷ, കോസ്റ്റ്യൂം ഡിസൈനര്‍മാര്‍: രാജേഷ്, ഹര്‍മന്‍ കൗര്‍, പല്ലവി സിങ്, കല: ഉത്തര കുമാര്‍, ചന്ദ്രിക, സംഘട്ടനം: പീറ്റര്‍ ഹെയിന്‍, കോ റൈറ്റര്‍: നരേഷ് ബാബു പി., എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്‍, എഡിറ്റിങ്: പ്രവീന്‍ പുടി, പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.
Content Highlights: samantha vijay devarakonda movie khushi release date announced
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..