വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് ഒരു മാഫിയ? വ്യത്യസ്ത പ്രമേയവുമായി യശോദ വരുന്നൂ


സാമന്തയുടെ വ്യത്യസ്തമായ ​ഗെറ്റപ്പും സംഘട്ടനരം​ഗങ്ങളുമെല്ലാമാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്.

'യശോദ'യിൽ സാമന്ത | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

സാമന്ത നായികയാവുന്ന ഏറ്റവും പുതിയ ചിത്രം യശോദയുടെ ട്രെയിലർ പുറത്തിറങ്ങി. അത്യന്തം സംഘർഷഭരിതമായ മുഹൂർത്തങ്ങൾ നിറഞ്ഞതാണ് ട്രെയിലർ. മറ്റൊരാൾക്കുവേണ്ടി വാടകയ്ക്ക് ​ഗർഭം ധരിക്കുന്ന യുവതിയായാണ് സാമന്ത ചിത്രത്തിലെത്തുന്നത്.

സാമന്തയുടെ വ്യത്യസ്തമായ ​ഗെറ്റപ്പും സംഘട്ടനരം​ഗങ്ങളുമെല്ലാമാണ് ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നത്. വാടക ​ഗർഭധാരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു മാഫിയയേക്കുറിച്ചുള്ള സൂചനയും ട്രെയിലർ നൽകുന്നുണ്ട്. ഉണ്ണി മുകുന്ദൻ, സമ്പത്ത്, മുരളി ശർമ, വരലക്ഷ്മി ശരത്കുമാർ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.



ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. തെലുങ്കിലും തമിഴിലും സാമന്ത തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്. സംഗീതസംവിധാനം മണിശര്‍മ്മയും ഛായാഗ്രഹണം എം. സുകുമാറും നിര്‍വഹിക്കുന്നു.

പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരുടേതാണ് സംഭാഷണം. വരികള്‍: ചന്ദ്രബോസ്, രാമജോഗയ്യ ശാസ്ത്രി. ക്രിയേറ്റീവ് ഡയറക്ടര്‍: ഹേമാംബര്‍ ജാസ്തി. കല: അശോക്. സംഘട്ടനം: വെങ്കട്ട്, യാനിക് ബെന്‍, എഡിറ്റര്‍: മാര്‍ത്താണ്ഡം. കെ വെങ്കിടേഷ്. ലൈന്‍ പ്രൊഡ്യൂസര്‍: വിദ്യ ശിവലെങ്ക. സഹനിര്‍മ്മാതാവ്: ചിന്ത ഗോപാലകൃഷ്ണ റെഡ്ഡി. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: രവികുമാര്‍ ജിപി, രാജ സെന്തില്‍.

2022 നവംബര്‍ 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ യശോദയെത്തും.

Content Highlights: samantha starring yashoda movie trailer released, unni mukundan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented