ചിത്രത്തിൽ നിന്നും | photo: special arrangements
സാമന്ത പ്രധാനവേഷത്തിലെത്തിയ 'ശാകുന്തള'ത്തിന് ബോക്‌സോഫീസില്‍ പതിഞ്ഞ തുടക്കം. റിപ്പോര്‍ട്ടുകള്‍ പ്രകാരം 50 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം ഇതുവരെ 10 കോടി രൂപ പോലും നേടിയിട്ടില്ല. ആദ്യ മൂന്ന് ദിനത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ചിത്രം നേടിയിരിക്കുന്നത് 6.85 കോടി രൂപയാണ്.
ഏപ്രില്‍ 14-ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യ രണ്ട് ദിനങ്ങള്‍ കൊണ്ട് 4.85 കോടി നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്നാം ദിനമായ ഞായറാഴ്ചയും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ചിത്രത്തിനായിട്ടില്ല. വന്‍ ബജറ്റില്‍ ഒരുങ്ങിയ തെലുങ്ക് ചിത്രം ആദ്യ വാരാന്ത്യത്തില്‍ ഇരട്ട അക്കം കളക്ഷന്‍ പോലും നേടാതെ പോകുന്ന അപൂര്‍വതയാണ് ശാകുന്തളത്തിന് സംഭവക്കുന്നത്.
മഹാഭാരതത്തിലെ ശകുന്തള-ദുഷ്യന്തന്‍ പ്രണയകഥയായ 'അഭിജ്ഞാന ശാകുന്തളം' എന്ന കൃതിയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ശാകുന്തളം. 3D യിലും ചിത്രം റിലീസ് ചെയ്തിരുന്നു. സാമന്ത ശകുന്തളയായി എത്തുമ്പോള്‍ സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് മോഹനാണ് ദുഷ്യന്തനാവുന്നത്. ഗുണശേഖറാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.
അദിതി ബാലന്‍, മോഹന്‍ ബാബു, സച്ചിന്‍ ഖേദേക്കര്‍ കബീര്‍ ബേദി, മധുബാല, ഗൗതമി, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരും ചിത്രത്തിലുണ്ട്. സൂപ്പര്‍താരം അല്ലു അര്‍ജുന്റെ മകള്‍ അല്ലു അര്‍ഹയും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു.മണി ശര്‍മയാണ് സംഗീത സംവിധാനം. ശേഖര്‍ വി ജോസഫ് ഛായാഗ്രഹണവും പ്രവീണ്‍ പുഡി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ദില്‍ രാജു അവതരിപ്പിക്കുന്ന ചിത്രം ഗുണാ ടീംവര്‍ക്സിന്റെ ബാനറില്‍ നീലിമ ഗുണയാണ് നിര്‍മിച്ചിരിക്കുന്നത്. തെലുഗുവിന് പുറമേ മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറിയെത്തിയിരുന്നു.
Content Highlights: samantha shakunthalam movie box office collection


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..