ആദ്യ പ്രതിഫലം 500 രൂപ; ഇന്ന് ഏറ്റവും പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാള്‍


സാമന്ത

രാജ്യത്തെ സിനിമാതാരങ്ങളില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സാമന്ത രുത്ത്പ്രഭു. 2010 ലാണ് സാമന്ത സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത വിണ്ണൈത്താണ്ടി വരുവായില്‍ ഒരു ചെറിയ വേഷവും അതിന്റെ തെലുങ്ക് റീമേക്കില്‍ നായികയായും സാമന്ത വേഷമിട്ടു. ഇന്ന് സിനിമാജീവിതം ഒരു പതിറ്റാണ്ട് പിന്നിടുമ്പോള്‍ തെന്നിന്ത്യയിലെ മുന്‍നിരയിലാണ് സാമന്തയുടെ സ്ഥാനം. 2018-17 കാലഘട്ടത്തില്‍ ഏതാനും സിനിമകള്‍ പരാജയപ്പെട്ടുവെങ്കിലും ഫാമിലി മാന്‍ സീരീസിലെ അതിഗംഭീര പ്രകടനം സാമന്തയ്ക്ക് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിക്കൊടുത്തു.

തനിക്ക് ആദ്യമായി ലഭിച്ച പ്രതിഫലം 500 രൂപയായിരുന്നുവെന്ന് ഓര്‍ക്കുകയാണ് സാമന്ത. സിനിമയിലായിരുന്നില്ല. ഒരു ഹോട്ടല്‍ കോണ്‍ഫറന്‍സില്‍ ഹോസ്റ്റസായി ജോലി ചെയ്തപ്പോഴായിരുന്നു അതെന്ന് സാമന്ത പറയുന്നു. പത്താം ക്ലാസിലോ പതിനൊന്നാം ക്ലാസിലോ പഠിക്കുമ്പോഴായിരുന്നു അത്. എട്ട് മണിക്കൂറായിരുന്നു ജോലി ചെയ്തത്- സാമന്ത കൂട്ടിച്ചേര്‍ത്തു.

കോഫി വിത്ത് കരണ്‍ സീസണ്‍ 7 ന്റെ ട്രെയ്‌ലര്‍ വന്നതിന് തൊന്നുപിന്നാലെയാണ് സാമന്തയുടെ ഈ വെളിപ്പെടുത്തല്‍ ചര്‍ച്ചയായത്. അക്ഷയ് കുമാറിനൊപ്പമാണ് സാമന്ത അഭിമുഖത്തില്‍ പങ്കെടുത്തത്.

ആലപ്പുഴ സ്വദേശിയാണ് സാമന്തയുടെ അമ്മ. പിതാവ് ആന്ധ്രസ്വദേശിയാണ്. തമിഴ്നാട്ടിലെ ചെന്നൈയിലെ പല്ലവരത്തിലാണ് വളര്‍ന്നത്. ഹോളി ഏഞ്ചല്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിച്ചു. തുടര്‍ന്ന് ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജില്‍ കൊമേഴ്സില്‍ ബിരുദം നേടി.ബിരുദാനന്തരബിരുദം അവസാനിക്കുമ്പോള്‍ അവര്‍ മോഡലിങ് കരിയര്‍ ആരംഭിച്ചു. അതിന് ശേഷമാണ് സിനിമയിലെത്തിയത്.


Content Highlights: Samantha Ruth Prabhu about her Salary, Viral Video, Koffe With Karan, most paid actress

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


rape survivor vijay babu

1 min

9-ാം ക്ലാസുകാരനെതിരായ പീഡനക്കേസില്‍ ട്വിസ്റ്റ്; പെണ്‍കുട്ടിയുടെ പിതാവ് മകളെ പീഡിപ്പിച്ചകേസില്‍ പ്രതി

Aug 12, 2022


Eknath Shinde

1 min

കോടിപതികള്‍, ശ്രീലങ്കയില്‍നിന്ന് ഡോക്ടറേറ്റ്; ഷിന്ദേ മന്ത്രിസഭയില്‍ 75%പേരും ക്രിമിനല്‍ കേസുള്ളവര്‍

Aug 11, 2022

Most Commented