പച്ചയിലും കറുപ്പിലും സ്റ്റൈലിഷായി സാമന്ത


സാമന്ത ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ

ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങിന്റെ റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി സാമന്ത രുത്പ്രഭു. പച്ചയും കറുപ്പും നിറത്തിലുള്ള സ്‌പെഗറ്റി സ്ട്രാപ്പ് ഗൗണായിരുന്നു സാമന്തയുടെ വേഷം. ഗൗരി-നൈനിക ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്ത വസ്ത്രമാണിത്.

മനോജ് ബാജ്പേയി പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫാമിലി മാന്‍ 2 വെബ് സീരീസിലൂടെ ഇന്ത്യയൊട്ടാകെ വന്‍ജനപ്രീതിയാര്‍ജ്ജിച്ചിരിക്കുകയാണ് സാമന്ത. രാജലക്ഷ്മി ശേഖരന്‍ എന്ന കഥാപാത്രമായി കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സാമന്ത കാഴ്ചവച്ചത്. കൂടാതെ സുകുമാര്‍ സംവിധാനം പുഷ്പയില്‍ സാമന്തയും അല്ലു അര്‍ജുനും വേഷമിട്ട ഗാനരംഗം സൂപ്പര്‍ഹിറ്റായി. നാല് മിനിറ്റോളം ദൈര്‍ഖ്യമുള്ള ഈ ഗാനരംഗത്തിന് അഞ്ച് കോടിയോളമായിരുന്നു സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ തെന്നിന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ നടിയാണ് സാമന്ത.

വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന കാത്തുവാക്കുല രണ്ടു കാതല്‍, ശാകുന്തളം, യശോദ എന്നിവയാണ് സാമന്തയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍. ഇത് കൂടാതെ ഒരു അന്താരാഷ്ട്ര പ്രൊജക്ടിലും സാമന്ത അഭിനയിക്കാനൊരുങ്ങുകയാണ്.

Content Highlights: Samantha Ruth Prabhu, Film Critics choice awards 2022, Green black gown


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented